ശരത്കുമാറിന്റെ മകളും തെന്നിന്ത്യയിലാകെ നിറഞ്ഞ് നില്ക്കുന്ന നടിയുമാണ് വരലക്ഷ്മി ശരത്കുമാര്. താരപുത്രിയുടെ സിനിമയിലേക്കുള്ള പ്രവേശനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങിനില്‍ക്കുന്ന വരലക്ഷ്മി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.തന്നെക്കുറിച്ച് മുന്‍പു കേട്ട ഏറ്റവും മോശം വിമര്‍ശനങ്ങളെക്കുറിച്ചും തുടക്കകാലത്തെ പരിഹാസങ്ങളെക്കുറിച്ചുമൊക്കെ താരപുത്രി പറയുന്ന വാക്കുകള്‍ ഇപ്പോൾ വൈറലാവുകയാണ്.
അഭിനേത്രിയായി തുടങ്ങിയപ്പോള്‍ എന്റെ ശബ്ദം ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് കാരണമായെന്നാണ് ഒരു അഭിമുഖത്തില്‍ വരലക്ഷ്മി പറഞ്ഞത്.
തമിഴിലെ ഒരുപാട് വിമര്‍ശകര്‍ എന്റെ ശബ്ദത്തെ കളിയാക്കിയിരുന്നു. ഇപ്പോള്‍ അതേ ശബ്ദം എന്റെ കരിയറിലെ ഹൈലൈറ്റുകളിലൊന്നായി മാറിയെന്നുമാണ് താരപുത്രിയുടെ വെളിപ്പെടുത്തൽ.
പുരുഷശബ്ദത്തോട് സാമ്യം തോന്നുന്ന ലേശം ഉയര്‍ന്ന ശബ്ദമാണ് വരലക്ഷ്മിയുടേത്. അത് സിനിമയില്‍ ഗുണകരമായ രീതിയില്‍ ഉപയോഗിച്ചത് നടിയുടെ കരിയറിനും വലിയൊരു മുതല്‍ക്കൂട്ടായി.
അങ്ങനെ പരിഹസിച്ചവരില്നിന്ന് പ്രശംസ ലഭിക്കുന്ന തലത്തിലേക്കാണ് താരപുത്രിയിപ്പോള്‍ വളര്‍ന്നിരിക്കുന്നത്. കൈനിറയെ സിനിമകളുമായി തിരക്കിലാണു നടിയിപ്പോള്‍.
ഏറ്റവും പുതിയതായി തെലുങ്കില്‍ നിന്നും യശോദ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. സാമന്ത അക്കിനേനി നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ മധുബാല എന്ന പ്രധാനപ്പെട്ട വേഷത്തിലാണ് വരലക്ഷ്മി എത്തിയിരിക്കുന്നത്.
ഇതിന് പുറമേ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി പത്തോളം ചിത്രങ്ങളാണ് വരലക്ഷ്മിയുടേതായി വരാനുള്ളത്.