നടി വരലക്ഷ്മി ശരത്കുമാര് വിവാഹിതയാവുന്നു. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കൊളായ് സച്ച്ദേവ് ആണ് വരന്. ഇരുവരുടെയും വിവാഹനിശ്ചയം ശനിയാഴ്ച മുംബൈയില്‍ വച്ച് നടന്നു. ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വിവാഹ നിശ്ചയ ചിത്രങ്ങൾ വരലക്ഷ്മി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഐവറി നിറത്തിലുള്ള സില്‍ക്ക് സാരിയും, റോസ് ബ്ലൗസുമാണ് വരലക്ഷ്മി ധരിച്ചിട്ടുള്ളത്. വെളുത്ത ഷര്‍ട്ടും മുണ്ടുമാണ് നിക്കൊളായ്യുടെ വേഷം.14 വര്‍ഷമായി പരസ്പരം അറിയാവുന്നവരാണ് ഇരുവരും. നിക്കോളയ്യുടെ രണ്ടാം വിവാഹമാണിത്. 2010-ൽ മിസിസ് ഗ്ലാഡ്രാഗ്സ് പട്ടം നേടിയ മോഡൽ കവിതയാണ് നിക്കോളയ്യുടെ ആദ്യ ഭാര്യ.
ഈ വർഷം അവസാനത്തോടെ വരലക്ഷ്മിയും നിക്കോളായ്യും തമ്മിലുള്ള വിവാഹം ഉണ്ടാകും എന്നും വൈകാതെ ഇരുവരും വിവാഹ തീയതി പ്രഖ്യാപിക്കുമെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്. പാൻ ഇന്ത്യൻ തലത്തിൽ വലിയ വിജയം സ്വന്തമാക്കിയ ഹുമാനാണ് വരലക്ഷ്മിയുടെ അവസാനം പ്രദർശനത്തിന് എത്തിയ സിനിമ. മമ്മൂട്ടി നായകനായ കസബ ആണ് വരലക്ഷ്മിയുടെ ആദ്യ മലയാള ചിത്രം. ഇതിനു പുറമേ കാറ്റ്, മാസ്റ്റർ പീസ് എന്നീ മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.