പ്ര​തി​വ​ര്‍​ഷം ശ​രാ​ശ​രി മൂ​ന്ന് മീ​റ്റ​റോ​ളം ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് താ​ഴു​ന്നു; കേ​ര​ള​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത് ക​ടു​ത്ത ജ​ല​ക്ഷാ​മ​മെ​ന്ന് റി​പ്പോ​ർ​ട്ട്

മു​ക്കം: 44 ന​ദി​ക​ൾ ഒ​ഴു​കു​ന്ന കേ​ര​ള​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത് ക​ടു​ത്ത ജ​ല​ക്ഷാ​മം. ജ​ല സം​ര​ക്ഷ​ണ​ത്തി​ൽ കാ​ണി​ക്കു​ന്ന ക​ടു​ത്ത അ​ലം​ഭാ​വ​വും സു​സ്ഥി​ര​മാ​യ ജ​ല സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ ഇ​ല്ലാ​ത്ത​തു​മാ​ണ് കേ​ര​ള​ത്തി​ന് തി​രി​ച്ച​ടി​യാ​വു​ന്ന​ത്. സം​സ്ഥാ​ന​ത്ത് പ്ര​തി​വ​ര്‍​ഷം ശ​രാ​ശ​രി മൂ​ന്ന് മീ​റ്റ​റോ​ളം ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് താ​ഴു​ന്നു​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​റി​ന്‍റെ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ക​ടു​ത്ത വ​ര​ള്‍​ച്ച​യും മ​ഴ കു​റ​ഞ്ഞ​തും അ​മി​ത​മാ​യ ജ​ല ചൂ​ഷ​ണ​വു​മാ​ണ് ഭൂ​ഗ​ര്‍​ഭ ജ​ലം കു​റ​യു​വാ​നു​ള്ള കാ​ര​ണം. ക​ഴി​ഞ്ഞ വേ​ന​ലി​ൽ ഭൂ​ഗ​ര്‍​ഭ​ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് കു​ഴ​ല്‍​ക്കി​ണ​ര്‍ നി​ർ​മി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ പ​കു​തി​മാ​ത്രം മ​ഴ ല​ഭി​ക്കു​ന്ന ത​മി​ഴ്നാ​ട് അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ വ​ര​ൾ​ച്ച​യെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടു​മ്പോ​ഴാ​ണ് മ​ല​യാ​ളി​ക​ൾ ടാ​ങ്ക​റു​ക​ൾ​ക്ക് മു​ൻ​പി​ൽ വ​രി നി​ൽ​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ ജ​ന​സം​ഖ്യ​യി​ല്‍ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ഭൂ​ഗ​ര്‍​ഭ ജ​ല​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ 65 % ഗ്രാ​മീ​ണ കു​ടും​ബ​ങ്ങ​ളും 59% ന​ഗ​ര കു​ടും​ബ​ങ്ങ​ളും വെ​ള്ള​ത്തി​നാ​യി കി​ണ​റു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​തെ​ന്ന് സെ​ന്‍​സ​സ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.
സം​സ്ഥാ​ന​ത്ത് ഏ​ക​ദേ​ശം 45 ല​ക്ഷ​ത്തോ​ളം കി​ണ​റു​ക​ള്‍ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. അ​വ​യി​ല്‍ പ​കു​തി​യും വേ​ന​ല്‍​കാ​ല​ത്ത്‌ വ​റ്റു​ന്ന​വ​യാ​ണ്.

കി​ണ​റു​ക​ള്‍ ക​ഴി​ഞ്ഞാ​ല്‍ സം​സ്ഥാ​നം കു​ടി​വെ​ള്ള​ത്തി​നു വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ശ്ര​യി​ക്കു​ന്ന​ത് പു​ഴ​ക​ളെ​യാ​ണ്. എ​ന്നാ​ൽ ദി​വ​സം ക​ഴി​യും തോ​റും കേ​ര​ള​ത്തി​ലെ ന​ദി​ക​ൾ കൂ​ടു​ത​ൽ മ​ലി​ന​മാ​കു​ന്ന​താ​യി വി​വി​ധ പ​ഠ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 1958 ല്‍ ​കേ​ര​ള പൊ​തു​മ​രാ​മ​ത്ത് ന​ട​ത്തി​യ പ​ഠ​ന​മ​നു​സ​രി​ച്ച് രാ​ജ്യ​ത്തി​ന്‍റെ ആ​കെ ജ​ല​വി​ഹി​ത​ത്തി​ന്‍റെ​അ​ഞ്ചു​ശ​ത​മാ​നം കേ​ര​ള​ത്തി​ലാ​യി​രു​ന്നു. പു​ഴ​ക​ളി​ൽ ല​ഭി​ക്കു​ന്ന സ​മൃ​ദ്ധ​മാ​യ ജ​ല​മാ​യി​രു​ന്നു ഇ​തി​നു കാ​ര​ണം. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത് ഗ​ണ്യ​മാ​യി കു​റ​ഞ്ഞു.

വ്യാ​പ​ക​മാ​യ രീ​തി​യി​ലു​ള്ള മ​ലി​നീ​ക​ര​ണ​വും പു​ഴ​യെ കേ​ന്ദ്രീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ ത​ക​ർ​ച്ച​യു​മാ​ണ് പു​ഴ ന​ശീ​ക​ര​ണ​ത്തി​ന്‍റെ​മു​ഖ്യ​കാ​ര​ണ​ങ്ങ​ൾ. പു​ഴ​ക​ളി​ലെ ജ​ല​നി​ര​പ്പി​നെ ആ​ശ്ര​യി​ച്ചാ​ണ് കി​ണ​റു​ക​ളി​ലെ വെ​ള്ളം നി​ല​നി​ൽ​ക്കു​ന്ന​ത്. അ​തി​നാ​ൽ വേ​ന​ൽ​ക്കാ​ല​ത്ത് പു​ഴ​ക​ളി​ലെ നീ​രൊ​ഴു​ക്ക് തീ​രെ കു​റ​യു​ന്ന​തും ല​ഭി​ക്കു​ന്ന ജ​ലം സം​ര​ക്ഷി​ക്കാ​ൻ മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തും ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​ക്കു​ന്നു.

ഭൂ​ഗ​ർ​ഭ​ജ​ല​ത്തെ സം​ഭ​രി​ക്കു​ന്ന വ​യ​ലു​ക​ളും ത​ണ്ണീ​ർ​ത​ട​ങ്ങ​ളും വ്യാ​പ​ക​മാ​യി നി​ര​ത്തി​യ​തും ജ​ല​ക്ഷാ​മ​ത്തി​ന് കാ​ര​ണ​മാ​യി. നി​ല​വി​ലു​ള്ള ന​ദി​ക​ൾ വ്യാ​വ​സാ​യി​ക മാ​ലി​ന്യ​ങ്ങ​ൾ, ഖ​ര- ഗാ​ർ​ഹി​ക മാ​ലി​ന്യ​ങ്ങ​ൾ, ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ​കൊ​ണ്ട് നി​റ​യു​ക​യാ​ണ്. പ​രി​മി​തി​ക​ളി​ല്ലാ​ത്ത ന​ഗ​ര​വ​ൽ​ക്ക​ര​ണ​വും ജ​ന​സം​ഖ്യ വ​ർ​ദ്ധ​ന​വി​നെ തു​ട​ർ​ന്ന് ആ​ളോ​ഹ​രി ജ​ലോ​പ​യോ​ഗം കൂ​ടി​യ​തും ക​ടു​ത്ത ജ​ല സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തും സം​സ്ഥാ​ന​ത്തെ ജ​ല​സ​മ്പ​ത്തി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

ജ​ല​സ്രോ​ത​സു​ക​ൾ മ​ലി​ന​മാ​ക്കു​ന്ന വ​ർ​ക്ക് ത​ട​വും പി​ഴ​യും വ്യ​വ​സ്ഥ​ചെ​യ്യു​ന്ന കേ​ര​ള ജ​ല​സേ​ച​ന, ജ​ല സം​ര​ക്ഷ​ണ നി​യ​മം നി​യ​മ​സ​ഭ ഈ​യ​ടു​ത്ത് പാ​സാ​ക്കി​യെ​ങ്കി​ലും നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ ഇ​തു​വ​രെ ക​ർ​ശ​ന​മാ​ക്കി​യി​ട്ടി​ല്ല. കേ​ര​ള​ത്തി​ൽ ല​ഭി​ക്കു​ന്ന മ​ഴ​യെ ഭൂ​ഗ​ർ​ഭ​ജ​ല​മാ​ക്കി മാ​റ്റാ​നു​ള്ള വ​ഴി​ക​ൾ മ​ണ​ല്‍ വാ​ര​ല്‍ , കാ​ടി​ന്‍റെ ശോ​ഷ​ണം, വ​യ​ല്‍ നി​ക​ത്ത​ല്‍ , ത​ണ്ണീ​ര്‍​ത​ട​ങ്ങ​ള്‍ നി​ക​ത്ത​ല്‍ , ക്വാ​റി​ക​ള്‍, തെ​റ്റാ​യ ഭൂ​വി​നി​യോ​ഗം, ന​ഗ​ര​വ​ല്‍​ക്ക​ര​ണം എ​ന്നി​വ​യി​ലൂ​ടെ ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു.

മ​ഴ​ക്കു​ഴി​ക​ൾ, കി​ണ​ർ റീ​ചാ​ർ​ജിം​ങ് അ​ട​ക്ക​മു​ള്ള ജ​ല​സം​ര​ക്ഷ​ണ മാ​ർ​ഗ​ങ്ങ​ൾ വി​വി​ധ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന​ണ്ടെ​ങ്കി​ലും അ​ത് ദീ​ർ​ഘാ​ടി​സ്ഥാ​ന​ത്തി​ൽ ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

 

Related posts