താൻ ഒരു പ്രണയത്തിലാണെന്ന വാർത്തയോടു പ്രതികരിച്ചും നടിയും നടൻ ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മി രംഗത്ത്. വരലക്ഷ്മി ഒരു ക്രിക്കറ്റ് താരവുമായി പ്രണയത്തിലാണെന്നും ലോക്ക് ഡൗണ്‍ അവസാനിക്കുന്പോൾ വിവാഹം ഉണ്ടാകുമെന്നുമായിരുന്നു വാർത്തകൾ.
ഇതിനൊക്കെ മറുപടി പറയുകയാണ് ഇപ്പോൾ നടി. താനിപ്പോൾ വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും യാതൊരു ജോലിയും ഇല്ലാത്തവരാണ് ഇത്തരം വ്യാജ വാർത്തകൾ എഴുതി വയ്ക്കുന്നതെന്നും വരലക്ഷ്മി പറഞ്ഞു.
നേരത്തെ നടൻ വിശാലും വരലക്ഷ്മി ശരത് കുമാറും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പലപ്പോഴും പുറത്തു വന്നിരുന്നു. ഇതു തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചയ്ക്കും വഴിയൊരുക്കിയിരുന്നു.
പിന്നീട് വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതോടെ ഈ വാർത്തകൾ അവസാനിക്കുകയും ചെയ്തിരുന്നു.