നടൻ വിശാലിന്റെ വിവാഹ വാർത്ത അദ്ദേഹത്തിന്റെ പിതാവും നിർമാതാവുമായ ജി.കെ. റെഡ്ഡി സ്ഥിരീകരിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിനിയായ അനിഷയാണ് വധു.
മുൻപ് നടൻ ശരത്കുമാറിന്റെ മകളും നടിയുമായി വരലക്ഷ്മിയുമായി വിശാൽ പ്രണയത്തിലാണെന്ന് അഭ്യൂഹം വ്യാപകമായി പരന്നിരുന്നു. ഇപ്പോഴിത വിശാലിന്റെ വധുവിനെ തനിക്ക് അറിയാമെന്ന് വ്യക്തമാക്കുകയാണ് വരലക്ഷ്മി.
വിശാലിന്റെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഇവർ. “വിശാൽ വിവാഹം കഴിക്കുവാൻ പോകുന്ന പെണ്‍കുട്ടിയെ എനിക്ക് അറിയാം. നടികർ സംഘത്തിന്റെ കെട്ടിടം പണിക്കു ശേഷം മാത്രമേ അദ്ദേഹം വിവാഹിതനാകു’. വരരക്ഷ്മി പറഞ്ഞു.