മീ ടു കാംപെയ്ന് പിന്തുണയുമായി നടി വരലക്ഷ്മി ശരത്കുമാർ. വൈരമുത്തുവിനെതിരെ ഗായിക ചിന്മയി പറഞ്ഞത് ശരിയാണെന്ന് വിശ്വസിക്കുന്നു എന്നാണ് വരലക്ഷ്മി പറഞ്ഞത്. തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ എല്ലാവരും ധൈര്യം കാണിക്കണമെന്നും വരലക്ഷ്മി പറഞ്ഞു.
കണ്ടാല്‍ മാന്യന്മാര് എന്നു തോന്നുന്നവര്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലെന്ന് തെളിഞ്ഞുവെന്നും നടി പറഞ്ഞു. മലയാളത്തില്‍ അപമാനിക്കപ്പെട്ട നടിക്ക് കൂടുതല്‍ പേര് പിന്തുണ നല്‍കേണ്ടതായിരുന്നുവെന്നും ഭയം കാരണമാകാം പലരും വിട്ടുനിന്നതെന്നും വരലക്ഷ്മി പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് വരലക്ഷ്മി ഈ കാര്യങ്ങൾ പറഞ്ഞത്.