ഈ സിനിമാ നടന്മാരേയും നടിമാരേയുമൊക്കെ കാണാന്‍ എന്തു രസാല്ലേ… എന്നു ചിന്തിക്കാത്തവര്‍ ചുരുക്കമാണ്. അവരെപ്പോലെ തിളങ്ങുന്ന കണ്ണുകളും മിനുസമുള്ള ചര്‍മ്മവുമെല്ലാം ഏതൊരു പെണ്ണിന്റെയും സ്വപ്‌നമാണ്. എത്ര കോസ്റ്റ്‌ലി മേക്ക് ഓവര്‍ നടത്തിയും സിനിമാ താരത്തെപ്പോലെ ആകണം എന്നു പറയുന്നവരും ചുരുക്കമല്ല.
എന്നാല്‍ ഈ മേക്കപ്പും തിളങ്ങുന്ന ചര്‍മവുമെല്ലാം വെറും മറയാണ് എന്ന കാര്യം നമ്മള്‍ മനസിലാക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ തെന്നിന്ത്യന്‍ താരമായ വരലക്ഷ്മിയാണ് തന്റെ മേക്കപ്പ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
സിനിമാ നടിയെപ്പോലെയാകണമെന്ന് ആഗ്രഹിക്കുന്ന എല്ലാ സുന്ദരിമാര്‍ക്കും വേണ്ടിയാണ് ഈ വീഡിയോ ഞാന്‍ പങ്കുവയ്ക്കുന്നത്. ഞങ്ങളാരും അതീവ സുന്ദരികളായല്ല ഉറക്കമുണരുന്നത്. ഒരുപാടു പേര്‍ ഒരുപാടു പണിയെടുത്തിട്ടാണ് ഇത് ഇങ്ങനെയെങ്കിലും ആക്കുന്നത്.
അതുകൊണ്ടു തന്നെ ഞങ്ങള്‍ പെര്‍ഫക്ട് ആണെന്നു കരുതേണ്ട. ഉറക്കം ഉണര്‍ന്നു വരുമ്പോള്‍ ഞങ്ങളെക്കാണാനും ഭയങ്കര ബോറാണ്, നിങ്ങളെപ്പോലെ തന്നെ… ‘ വരലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു. നിരവധിപേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുള്ളത്.
ചലച്ചിത്ര താരങ്ങള്‍ സുന്ദരന്മാരും സുന്ദരികളുമാണെന്ന തെറ്റിദ്ധാരണ തിരുത്തിക്കൊണ്ട് നിരവധി താരങ്ങള്‍ അവരുടെ മേക്കപ്പ് ഇല്ലാത്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. 2016ല്‍ ബോളിവുഡ് താരം സോനം കപൂറും തന്റെ മേക്കപ്പ് വീഡിയോ പങ്കുവച്ചിരുന്നു. ഞാന്‍ ഇങ്ങനെയല്ല ഉറക്കമുണരുന്നത് [ I didn’t wake up like this] എന്ന സോനത്തിന്റെ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇക്കഴിഞ്ഞ ജൂണില്‍ കാജല്‍ അഗര്‍വാളും തന്റെ മേക്കപ്പ് ഇടാത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു.
To all you wonderful ladies out there who want to look like actresses here’s a video jus to show you that we don’t wake up looking flawless..a lot of work goes into it with a team of people..so don’t think we r perfect..we look like crap when we wake up just like you heheheh..!! pic.twitter.com/mYyVXlK6Mx
— varalaxmi sarathkumar (@varusarath) September 12, 2019