വരലക്ഷ്മി ശരത്കുമാര് മാധ്യമപ്രവര്ത്തകയാകുന്നു. ജീവിതത്തിലല്ല, സിനിമയിൽ. വെല്‍വെറ്റ് നഗരം എന്ന സിനിമയിലാണ് വരലക്ഷ്മി മാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലെത്തുന്നത്. മനോജ് കെ. നടരാജൻ ആണ് വെല്‍വെറ്റ് നഗരം സംവിധാനം ചെയ്യുന്നത്. 48 മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയില്‍ പറയുന്നത്.
കൊടൈക്കനാലിൽ നടന്ന ചില യഥാർഥ സംഭവങ്ങളാണ് ചിത്രത്തിനാധാരം. ആദിവാസികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന മാധ്യമപ്രവര്‍ത്തകയായിട്ടാണ് വരലക്ഷ്മി ശരത്കുമാര് അഭിനയിക്കുന്നത്. മാളവിക സുന്ദർ, പ്രകാശ് രാഘവൻ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
അച്ചു രാജമണിയാണ് സംഗീതസംവിധായകൻ. മിസ്റ്റര്‍ ചന്ദ്രമൗലി, സണ്ടക്കോഴി 2 എന്നീ ചിത്രങ്ങളിൽ വരലക്ഷ്മി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.