വരലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ഒരു വീഡിയോ വൈറലാകുന്നു. മേക്കപ്പിനെ കുറിച്ചുള്ള വിശദീകരണമാണ് വരലക്ഷ്മിയുടെ വീഡിയോയിലുള്ളത്. സിനിമാതാരങ്ങളെ പോലെ നടക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. ഇതിനായി നടിമാരുടെ വസ്ത്രധാരണവും മേക്കപ്പുമെല്ലാം അനുകരിക്കാറുണ്ട്.
കൂടാതെ താരങ്ങളുടെ ബ്യൂട്ടി സീക്രട്ട് അറിയാനും അതു പോലെ പകർത്താനും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ നടിമാരുടെ സൗന്ദര്യത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് വരലക്ഷ്മി ശരത്ത് കുമാർ.ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരം സൗന്ദര്യ രഹസ്യം പുറത്തു വിട്ടിരിക്കുന്നത്.
ഒരുപാട് പ്രവൃത്തിയുടെ ഫലമായിട്ടാണ് നടിമാർ സുന്ദരിമാരായി നിങ്ങളുടെ മുന്നിൽ എത്തുന്നത്. ഞങ്ങൾ ഉറക്കം എഴുന്നേൽക്കുന്നത് സുന്ദരികളായിട്ടല്ല. ഒരുപാട് പേരുടെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് ഞങ്ങൾ ഇങ്ങനെയാകുന്നത്. നടിമാരെ പോല ഗ്ലാമറായി നടക്കണമെന്ന് വിചാരിക്കുന്നവരോട് ഞങ്ങൾ എല്ലാം തികഞ്ഞവരാണെന്ന് ചിന്തിക്കരുത്. രാവിലെ ഉറക്കം കഴിഞ്ഞ് എഴുന്നേൽക്കുന്പോൾ നിങ്ങൾ എല്ലാവരേയും പോലെ തന്നെയാണ് ഞങ്ങളും- വരലക്ഷ്മി പറയുന്നു.
ഒരു മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയും വരലക്ഷ്മി പങ്കുവച്ചിട്ടുണ്ട്. എത്രത്തോളം മേക്കപ്പ് പ്രോസസിലൂടെയാണ് താരങ്ങൾ തങ്ങളുടെ മുന്നിൽ എത്തുന്നതെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാകുന്നുണ്ട്. എന്തായാലും താരത്തിന്റെ തുറന്നു പറച്ചിലിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇത്തരത്തിലുളള ഒരു പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. പല താരങ്ങളും തങ്ങളുടെ സൗന്ദര്യം രഹസ്യമാക്കി വയ്ക്കാറാണ് പതിവ്.