നിറങ്ങളുടെ ഉത്സവമാണ് ഹോളി. നാടെങ്ങും ഹോളി ആഘോഷത്തിന്റെ ആരവത്തിലായിരുന്നു. പല നിറത്തിലുള്ള ചായങ്ങൾ പരസ്പരം വാരി വിതറിയും, നിറങ്ങൾ കലർത്തിയ വെള്ളങ്ങൾ ചീറ്റിയുമൊക്കെ ഹോളി തകർത്തു കൊണ്ടാടുന്പോൾ അതിൽ നിന്ന് വ്യത്യസ്തമായി ഹോളി ആഘോഷിച്ചിരിക്കുകയാണ് വാരാണസി ബിഎച്ച്യു മുൻ ഡീൻ കൗശൽ കിഷോർ മിശ്ര.
നിറങ്ങൾക്ക് പകരം ചാണകമാണ് കൗശൽ വാരി പൂശിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. പണ്ട് ഹോളി ആഘോഷിച്ചിരുന്നത് ഇങ്ങനെയെന്നും കൗശൽ വിഡിയോയിൽ പറയുന്നു. പരമ്പരാഗത ആചാരമായ നിറങ്ങൾ ഉപയോഗിച്ച് കളിക്കുന്നതിനേക്കാൾ പ്രാധാന്യമുള്ളതാണെന്ന് ചാണകം കൊണ്ടുള്ള ആഘോഷമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന്റെ വീഡിയോ വൈറലായതിനു പിന്നാലെ നിരവധി ആളുകളാണ് ഇതിന് കമന്റ് ചെയ്തിരിക്കുന്നത്. ചിലർ അദ്ദേഹത്തിന്റെ ചാണകകുളിയെ പിന്തുണച്ചു. മറ്റുള്ളവർ ചിലരാകട്ടെ ചാണകം ഉപയോഗിച്ച് ഹോളി ആഘോഷിക്കുന്നതിന്റെ പിന്നിലുള്ള ശുചിത്വപരമായ പ്രത്യാഘാതങ്ങളെ കുറിച്ച് പറയുകയും ചെയ്തു.
Kaushal Kishor Mishra, former Dean and professor, department of political science, BHU (Varanasi) pic.twitter.com/qrLoZsVJMQ
— Piyush Rai (@Benarasiyaa) March 26, 2024