വരന്തരപ്പിള്ളി എടിഎം കവർച്ചാശ്രമം; പ്ര​തി​ക​ളെകുറിച്ച് സൂചന ലഭിച്ചെന്ന് പോലീസ്

വ​ര​ന്ത​ര​പ്പി​ള്ളി:  റിം​ഗ് റോ​ഡി​ലെ സ്റ്റേ​റ്റ് ബാ​ങ്കി​ന്‍റെ എ​ടി​എം സെ​ന്‍റ​ർ കു​ത്തി​തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ്.​ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ​യും ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

​ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ലോ​ഡ്ജു​ക​ളി​ലും വീ​ടു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. എ​ടി​എം സെ​ന്‍റ​റി​ലെ നി​രീ​ക്ഷ​ണ ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞ ര​ണ്ടു പേ​രു​ടെ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​ണ് ക​വ​ർ​ച്ച​ക്ക് പി​ന്നി​ലെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.​

ഇ​തേ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ രാ​ത്രി മു​ത​ൽ സം​ശ​യം തോ​ന്നി​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു.​ഇ​തി​നി​ടെ വ​ര​ന്ത​ര​പ്പി​ള്ളിയി​ലെ ടെ​ക്സ്റ്റൈ​ൽ​സ് സ്ഥാ​പ​ന​ത്തി​ന്‍റെ നി​രീ​ക്ഷ​ണ ക്യാ​മ​റ​യി​ൽ അ​ഞ്ചു ത​വ​ണ ഒ​രു ബൈ​ക്കി​ന്‍റെ ചി​ത്രം പ​തി​ഞ്ഞ​തി​ൽ നി​ന്ന് മേ​ഖ​ല​യി​ലെ ഗു​ണ്ട​ക​ളാ​ണോ ക​വ​ർ​ച്ച​ക്ക് പി​ന്നി​ലെ​ന്ന സം​ശ​യ​വും പോ​ലീ​സി​നു​ണ്ട്.​

ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി.​ഇന്നു വൈ​കീ​ട്ടോ​ടെ പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.​ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി​യു​ടെ പ്ര​ത്യേ​ക സ്ക്വാ​ഡും വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സും ചേ​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Related posts