പ​ക​ൽ​സ​മ​യ​ത്ത് ടാ​റിം​ഗ് വരാ​പ്പു​ഴ​യി​ൽ ഗതാ​ഗ​ത​ക്കു​രു​ക്ക് രൂക്ഷം; അശാസ്ത്രിയമായ ടാറിംഗിനെതിരേ നാട്ടുകാരും യാത്രക്കാരും രംഗത്ത്


വ​രാ​പ്പു​ഴ: ദേ​ശീ​യ പാ​ത​യി​ൽ പ​റ​വൂ​ർ മു​ത​ൽ ചേ​രാ​ന​ല്ലൂ​ർ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ടാ​റിം​ഗ് ജോ​ലി​ക​ൾ പ​ക​ൽ സ​മ​യ​ത്ത് ന​ട​ത്തു​ന്ന​തി​നാ​ൽ വ​രാ​പ്പു​ഴ​യി​ൽ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ടാ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. കി​ലോ​മീ​റ്റ​ളു​ക​ളോ​ളം നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

രോ​ഗി​ക​ളു​മാ​യി എ​ത്തു​ന്ന ആം​ബു​ല​ൻ​സു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഒ​രു വാ​ഹ​ന​ത്തി​നും ക​ട​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

ഈ ​ഭാ​ഗ​ത്തെ ടാ​റിം​ഗ് ജോ​ലി​ക​ൾ അ​ശാ​സ്ത്രീ​യ​വും അ​പ​ക​ട​ക​ര​വു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ടാ​റിം​ഗ് ന​ട​ത്തി​യ​പ്പോ​ൾ ചേ​രാ​ന​ല്ലൂ​ർ ഭാ​ഗ​ത്തെ റോ​ഡും ന​ട​പ്പാ​ത​യും ത​മ്മി​ൽ ഒ​ര​ടി​യി​ലേ​റെ ഉ​യ​രം വ​ന്നി​ട്ടു​ള്ള​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Related posts

Leave a Comment