മുംബൈ: വരാപ്പുഴ പീഡനക്കേസ് പ്രതിയെ അടിച്ചു കൊന്നു കിണറ്റിൽ തള്ളിയതായി വിവരം ലഭിച്ചു. മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിഞ്ഞ വിനോദ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്.
റയ്ഗഡ് കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റില്‍നിന്നുമാണ് വിനോദ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
റയ്ഗഡിലെ റിസോര്‍ട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു വിനോദ് കുമാര്‍. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആള് ഉള്‍പ്പടെ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സമീപ മേഖലയിലെ ആദിവാസി കോളനിയില്‍ താമസിക്കുന്നവരാണിവര്‍. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
വരാപ്പുഴ പീഡനക്കേസിൽ ഉൾപ്പെട്ടതിനെത്തുടർന്നാണ് ഇയാൾ ഒളിവിൽ പോയത്.