അമൽ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ വരത്തന് മികച്ച പ്രതികരണമാണ് തീയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. പക്ഷെ ചിത്രം ഹോളിവുഡ് ചിത്രം സ്ട്രോ ഡോഗ്സിന്റെ കോപ്പിയാണെന്ന വിവാദവും ആളിപ്പടരുന്നുണ്ട്. ഇപ്പോഴിതാ ആരോപണങ്ങൾക്ക് മറുപടി നൽകുകയാണ് സംവിധായൻ അമൽ നീരദും നായകൻ ഫഹദ് ഫാസിലും.
“സ്ട്രോ ഡോഗ്സ് സ്വാധീനിച്ചിട്ടുണ്ട്, പ്രചോദനം തന്നിട്ടുമുണ്ട്. എന്നാൽ ആ സിനിമയാണോ ഈ സിനിമയാണോ എന്നുചോദിച്ചാൽ അല്ല. സാം പെക്കിൻപായെന്ന സംവിധായകന്റെ വലിയ ആരാധകനാണ് ഞാൻ. ജീവിച്ചിരുന്നപ്പോൾ ഒരുപാട് ആട്ടും തുപ്പും ഏറ്റുവാങ്ങിയയാളാണ് സാം പെക്കിൻപാ. എന്റെ സിനിമയുടെ പേരിൽ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിൽ അതെനിക്ക് സന്തോഷമുള്ള കാര്യമാണ്’. അമൽ പറഞ്ഞു.
“ഡോഗ്സ് കണ്ടവർക്ക് സത്യമറിയാമെന്നാണ് ഫഹദ് പറയുന്നത്. സ്ട്രോ ഡോഗ്സിന്റെ ഇമോഷന് വരത്തന്റെ ഇമോഷനുമായി ഒരു ബന്ധവുമില്ല. രണ്ടും രണ്ടാണ്. ഒരു കഥ ആയിരം രീതിയിൽ പറയാൻ കഴിയും. വരത്തൻ തന്നെ മൂന്നുവർഷം കഴിഞ്ഞ് തരത്തിൽ ചെയ്യാൻ കഴിയും. ഈ വിഷയത്തിൽ തർക്കിക്കാൻ താത്പര്യമില്ലെന്നും ഫഹദ് പറഞ്ഞു’.