നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ സത്യന് അന്തിക്കാട് ടീം. ഗ്രാമീണ പശ്ചാത്തലത്തിലുളള സിനിമകളാണ് മോഹന്‍ലാല്‍-സത്യന് അന്തിക്കാട് കൂട്ടുകെട്ടില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
ഇപ്പോള്‍ മോഹന്‍ലാലും സംവിധായകനാവുകയാണ്. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ പൂജാ ചടങ്ങില്‍ സത്യന് അന്തിക്കാടും പങ്കെടുത്തിരുന്നു.
മോഹന്‍ലാലിനും ടീമിനും ആശംസ നേര്‍ന്നതിനൊപ്പം തന്റെ ചിത്രത്തില്‍ ലാല്‍ ഫൈറ്റ് മാസ്റ്ററായ അനുഭവവും സത്യന് അന്തിക്കാട് ചടങ്ങിനിടെ പങ്കുവച്ചു.
ഇന്ന് ഇവിടെ ഇങ്ങനെ ഒരു സംരംഭത്തിന് വേണ്ടി വിളക്ക് കൊളുത്തുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല മോഹന്‍ലാല്‍ സംവിധായകനായി മലയാള സിനിമയിലേക്ക് കടന്നുവരുമെന്ന്.
മലയാള സിനിമയിലെ എറ്റവും പ്രവൃത്തി പരിചയമുളള സംവിധായകനായിട്ടായിരിക്കും മോഹന്‍ലാല്‍ അരങ്ങേറാന്‍ പോവുന്നത്. ലാലിന്റെ മനസില്‍ ഒരു സംവിധായകനുണ്ട് എന്ന് ഞങ്ങളൊക്കെ എപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്.
പണ്ട് വരവേല്‍പ്പ് എന്ന സിനിമ ചെയ്യുമ്പോള്‍ അതില്‍ ബസ് തല്ലിപൊളിക്കുന്ന സീനില്‍ ചെറിയ ഒരു സംഘട്ടന രംഗമുണ്ട്. അന്ന് അവസാന നിമിഷത്തില്‍ ത്യാഗരാജന് മാസ്റ്റര്‍ക്ക് വരാന്‍ സാധിച്ചില്ല.
അപ്പോള്‍ ഞാന്‍ പറഞ്ഞു ഏത് മാസ്റ്ററെ കൊണ്ട് വന്നു ഇത് ചെയ്യിക്കുമെന്ന്. അപ്പോള്‍ ലാല്‍ മറുപടിയായി പറഞ്ഞു ത്യാഗരാജന് മാസ്റ്ററുടെ അനുഗ്രഹമുണ്ടായാല്‍ മാത്രം മതി നമുക്ക് ഇത് ചെയ്യാമെന്ന്.
അന്ന് ആ ഫൈറ്റ് സീന്‍ സംവിധാനം ചെയ്തത് മോഹന്‍ലാല്‍ ആയിരുന്നു. അന്നു തന്നെ എന്റെ മനസില്‍ തോന്നിയിരുന്നു ലാലിന്റെയുളളില് ഒരു സംവിധായകനുണ്ടെന്ന്. സത്യന് അന്തിക്കാട് പറഞ്ഞു. -പിജി