ഏ​പ്രി​ൽ 20 മു​ത​ൽ 23 വ​രെ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​ർ​വേ! ഇ​ര​വി​കു​ള​ത്ത് ക​ണ്ടെ​ത്തിയ വ​ര​യാ​ടി​ൻ കു​ഞ്ഞു​ളുടെ എണ്ണം റി​ക്കാ​ർ​ഡാ​ണ്

തൊ​ടു​പു​ഴ: ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ പു​തു​താ​യി 145 വ​ര​യാ​ടി​ൻ കു​ഞ്ഞു​ങ്ങ​ളെ കൂ​ടി ക​ണ്ടെ​ത്തി.

ഏ​പ്രി​ൽ 20 മു​ത​ൽ 23 വ​രെ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​ർ​വേ​യി​ൽ ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം, ചി​ന്നാ​ർ വ​ന്യ ജീ​വി സ​ങ്കേ​തം, ഷോ​ല നാ​ഷ​ണ​ൽ പാ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്.

ക​ഴി​ഞ്ഞവ​ർ​ഷ​ത്തെ ക​ണ​ക്കെ​ടു​പ്പി​ൽ 155 വ​ര​യാ​ടു​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തു റി​ക്കാ​ർ​ഡാ​ണ്.

കോ​വി​ഡ് മൂ​ലം വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മാ​ണ് ഇ​ത്ത​ണ​വ​യും സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ പ​രി​ധി​യി​ൽ മാ​ത്ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ​ർ​വേ​യി​ൽ ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ 782 വ​ര​യാ​ടു​ക​ളെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യ​താ​യി അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ജോ​ബ് ജെ. ​നേ​ര്യം​പ​റ​ന്പി​ൽ പ​റ​ഞ്ഞു.

ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ നി​ന്ന് 93 വ​ര​യാ​ടു​ക​ളെ​യും ഷോ​ല നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ നി​ന്ന് 19 വ​ര​യാ​ടു​ക​ളെ​യും ക​ണ്ടെ​ത്തി.

Related posts

Leave a Comment