മറയൂർ: ഇരവികുളം ദേശീയോദ്യാനം ഇത്തവണ 29ന് അടയ്ക്കും. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ പ്രജനനത്തെത്തുടർന്നാണ് നാഷണൽ പാർക്ക് രണ്ടു മാസത്തേക്ക് അടയ്ക്കുന്നത്. ഉദ്യാനത്തിലെ നായ്ക്കൊല്ലിമലയിൽ പുതുതായി അഞ്ച് വരയാടിൻ കുഞ്ഞുങ്ങൾ പിറന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ഈ മാസം 29 മുതൽ രണ്ടു മാസക്കാലത്തേക്കു സഞ്ചാരികൾക്കു വിലക്ക് ഏർപ്പെടുത്തി പാർക്ക് അടയ്ക്കുന്നത്.
വരയാടുകളുടെ സുഖ പ്രസവത്തിനായ്..! ഇരവികുളം ദേശീയോദ്യാനം 29ന് അടയ്ക്കും; ഉദ്യാനത്തിൽ പുതുതായി അഞ്ച് വരയാടിൻ കുഞ്ഞുങ്ങൾ പിറന്നതായി വനം വകുപ്പ്
