മറയൂർ: വളർത്താടിനു വരയാട്ടിൻകുട്ടി പിറന്നു. മറയൂർ വനമേഖലയിൽ പാളപ്പെട്ടി മലപുലയ കോളനിയിലാണ് വളർത്താടു വരയാടിന്റെ കുട്ടിയെ പ്രസവിച്ചത്.
ചിന്നാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ പാളപ്പെട്ടി മലപ്പുലയ ഉൗരിലെ വനാതിർത്തിയിലുള്ള ഗോപാലകൃഷ്ണന്റെ വീട്ടിലെ ആടുകൾക്കൊപ്പം ഇപ്പോൾ വരയാടുമുണ്ട്.
ഇരവികുളം നാഷണൽ പാർക്കിലും ചിന്നാർ വന്യജീവി സങ്കേതത്തിലെ ഒലിക്കുടിയിലും മാങ്ങാപ്പാറയിലും മാത്രമാണ് വരയാടുകൾ ഉണ്ടായിരുന്നത്.
മാങ്ങാപ്പാറയിൽ നിന്നുമാണ് പാളപ്പെട്ടികുടിക്ക് സമീപത്തേക്ക് വരയാടുകൾ എത്തിയത്. രണ്ട് വരയാടുകളാണ് വളർത്താടുകൾക്ക് ഒപ്പം ചേർന്നത്.
ഗോപാലകൃഷ്ണന്റെ ആട്ടിൻപറ്റത്തിനൊപ്പം ചേർന്ന ആണ് വരയാടിന്റെതാണ് കുട്ടി. ആട്ടിൻ കുട്ടി പിറന്നതിന് ശേഷം വനത്തിൽ നിന്നും എത്തിയ വരയാട് വനത്തിലേക്ക് മടങ്ങാതെ ആട്ടിൻകൂടിന് സമീപത്ത് തന്നെ കഴിയുകയാണ്.
ഇത്തരത്തിലുള്ള അനുഭവം അപൂർവമാണെന്ന് ആദിവാസികൾ പറയുന്നു.