കൊച്ചി: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന് അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം നല്കി.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥിയുടെ ചീഫ് ഇലക്ടറല്‍ ഏജന്റായിരുന്ന വി. ശിവന്‍കുട്ടി നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഏപ്രില്‍ 13ന് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനു വോട്ടു തേടി പ്രസംഗിക്കുമ്പോള്‍ പി.എസ്. ശ്രീധരന്‍പിള്ള നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.