
സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്വര്‍ണക്കടത്ത്കേസില്‍ ഖുർ ആനെ മുന്നില്‍ നിര്‍ത്തി സിപിഎം ‘പണി’ തുടങ്ങിയതോടെ മന്ത്രി കെ.ടി. ജലീലിനെതിരായ സമരത്തില്‍ ലീഗിലും ഭിന്ന സ്വരം.
ലീഗിലെ ശക്തികേന്ദ്രമായ പി.കെ.കുഞ്ഞാലിക്കുട്ടി എംപിയെ ഒറ്റതിരിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും ആക്രമിച്ചതോടെ തുടര്‍സമരങ്ങള്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ നേതാക്കള്ആശയവിനിമയം നടത്തി.
നിലവില്‍ മന്ത്രി കെ.ടി. ജലീലിനെതിരേ ശക്തമായ ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉന്നയിക്കുന്ന യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് ഉള്‍പ്പെടെയുളളവരുടെ പിന്തുണ ലീഗ് സംസ്ഥാന നേതൃത്വത്തിനുണ്ട്.
അതേസമയം മറ്റ് നേതാക്കള്‍ സജീവമായി സിപിഎം ആക്രമണത്തെ പ്രതിരോധിക്കാന്‍ രംഗത്തില്ല. മന്ത്രി കെ.ടി.ജലീലിനെതിരേ വ്യക്തി വിരോധമാണ് ലീഗ് നേതൃത്വത്തിനെന്നാണ് സിപിഎം ആക്ഷേപിക്കുന്നത് .
ഖുര്‍ ആനെതിരേ ലീഗ് നിലപാട് സ്വീകരിക്കുകയും അതുവഴി ബിജെപിയോടു ചേര്‍ന്ന് സമര പരമ്പരകള്‍ക്കു തുടക്കമിടുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം.
സമൂഹമാധ്യമങ്ങളില്‍ സിപിഎം അണികളും ഇത് ഏറ്റുപിടിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസ് മുഖ്യമന്ത്രിക്കും ഓഫീസിനു നേരെുള്ള ആക്ഷേപമായി ഉയരുന്നതിനുപകരം മന്ത്രി കെ.ടി.ജലീലിനെ ചുറ്റിപറ്റിമാത്രമാണ് ഇപ്പോള്‍ വിവാദങ്ങള്‍ നില്ക്കുന്നതെന്ന ആക്ഷേപം ലീഗിലെ ഒരു വിഭാഗത്തിനുണ്ട്.
ഇതുകൂടിപരിഹരിച്ചു സമരപരമ്പര എങ്ങിനെ വേണമെന്ന കാര്യത്തിലാണ് ലീഗിനുള്ളില്‍ ഇപ്പോള്‍ സജീവ ചര്‍ച്ച നടക്കുന്നത്.എന്തായാലും നിലവിലെ വിവാദങ്ങള്‍ ലീഗിലെ അസ്വസ്ഥരാക്കുന്നുണ്ട്.ഈ സാഹചര്യം തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷവോട്ട്ചേരാന് ഇടയാക്കുമോ എന്ന ആശങ്ക യുഡിഎഫ് നേതൃത്വവും പങ്കുവയ്ക്കുന്നുണ്ട്.