പരാതികൾ കൊടുത്തു മടുത്തു സാറേ..! കോട്ടയം കളക്‌‌ടറേറ്റിൽ പരാതി കൊടുക്കാനെത്തിയാൾ കൈഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു;  ക്ഷേ​മ നി​ധി​യി​ൽ​നി​ന്നു പണം കിട്ടുന്നില്ലെന്ന് കാട്ടി പരാതി നൽകാനെത്തിയതായിരുന്നു വർഗീസ്

കോ​ട്ട​യം: ക​ള​ക്‌‌ടറേ​റ്റി​ൽ എ​ത്തി കൈ ​ഞ​ര​ന്പ് മു​റി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ സു​ഖം പ്രാ​പി​ച്ചു വ​രു​ന്നു. ആ​ർ​പ്പൂ​ക്ക​ര തൊ​ണ്ണം​കു​ഴി ഏ​റ​ത്ത് ഇ.​ടി. വ​ർ​ഗീ​സാ(71)​ണു വ​ല​തു കൈ​ത്ത​ണ്ട മു​റി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30നു ​ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​ശേ​ഷം ക​ള​ക്ട​റു​ടെ ഓ​ഫീ​സി​നു മു​ന്നി​ലെ സ​ന്ദ​ർ​ശ​ക മു​റി​യിൽ വ​ച്ചാ​ണു കൈ ​ഞ​ര​ന്പ് മു​റി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

അ​തേ​സ​മ​യം ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും നി​യ​മ​ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും രേ​ഖാ​മൂ​ലം പ​രാ​തി ല​ഭി​ച്ചാ​ൽ കേ​സെ​ടു​ക്കു​മെ​ന്നു കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് പ​റ​ഞ്ഞു.

സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന വ​ർ​ഗീ​സ് 24 വ​ർ​ഷം മു​ന്പ് ജോ​ലി​യി​ൽ​നി​ന്നു പി​രി​ഞ്ഞു. മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ നി​ധി​യി​ൽ​നി​ന്നു കി​ട്ടേ​ണ്ട തു​ക മു​ഴു​വ​ൻ കി​ട്ടി​യി​ല്ലെ​ന്നാ​ണ് വ​ർ​ഗീ​സി​ന്‍റെ പ​രാ​തി. ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി ന​ൽ​കാ​നാ​ണു ക​ള​ക്ട​റേ​റ്റി​ൽ എ​ത്തി​യ​ത്.

ഇ​തി​നു മു​ന്പും ക​ള​ക്ട​ർ​ക്കും ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ​ക്കു​മൊ​ക്കെ പ​രാ​തി ന​ല്കി​യി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ന്നാ​ണു വ​ർ​ഗീ​സി​ന്‍റെ പ​രാ​തി. 1999ൽ ​ത​ന്നെ വ​ർ​ഗീ​സി​ന് അ​ർ​ഹ​ത​പ്പെ​ട്ട 35,963 രൂ​പ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ നി​ധി ബോ​ർ​ഡി​ൽ​നി​ന്നു ന​ല്കി​യ​താ​ണെ​ന്നും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (എ​ൽ​ആ​ർ) അ​ല​ക്സ് ജോ​സ​ഫ് പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം 2015 ന​വം​ബ​ർ 27ന് ​ക​ള​ക്ട​റേ​റ്റി​ൽ​നി​ന്നു വ​ർ​ഗീ​സി​നെ അ​റി​യി​ച്ച​താ​ണെ​ന്നും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

Related posts