ബംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിന് ബംഗളൂരുവില്‍ പട്ടാപ്പകല്‍ യുവതിയെ കഴുത്തറുത്ത് കൊന്നു. ആന്ധ്ര സ്വദേശിയായ അനിത (23) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ പെണ്‍കുട്ടിയുടെ ഓഫീസ് സഹപ്രവര്‍ത്തകനും നാട്ടുകാരനുമായ വെങ്കടേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബംഗ്ലൂരുവിലെ ലോജിസ്റ്റിക്സ് കമ്പനിയില്‍ മൂന്ന് മാസം മുമ്പാണ് 27 കാരനായ വെങ്കടേഷ് പ്രവേശിച്ചത്.
ഇവിടെ ജോലി ചെയ്യുന്ന അനിതയെ വിവാഹാഭ്യര്‍ത്ഥനുമായി വെങ്കടേഷ് നിരന്തരം ശല്യം ചെയ്തിരുന്നു.
ഇതിനിടെ മറ്റൊരാളുമായി അനിതയുടെ വിവാഹം ഉറപ്പിച്ചത് വെങ്കിടേഷിനെ രോഷാകുലനാക്കി. ഇതോടെ അനിതയെ കൊല്ലാൻ വെങ്കിടേഷ് പദ്ധതിയിടുകയായിരുന്നു.
കത്തിയുമായി ഓഫീസിലെത്തിയ വെങ്കിടേഷ് അനിതയെ വിളിച്ചിറക്കി കഴുത്തുമുറിച്ച് കൊല്ലുകയായിരുന്നു. ചുറ്റുംകൂടിയ ആളുകളെ കത്തിവീശി ഭീഷണിപ്പെടുത്തി വെങ്കിടേഷ് കടന്ന് കളഞ്ഞു.
ഗുരുതരമായി പരിക്കേറ്റ അനിതയെ ആളുകൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകം നടത്തിയ ശേഷം ആന്ധ്രാപ്രദേശിലേക്ക് കടക്കാന്‍ ശ്രമിച്ച വെങ്കടേഷിനെ മണിക്കൂറുകള്‍ക്കം പോലീസ് പിടികൂടി.