നിയമസംഹിതകളെ പരിഹസിക്കുന്ന വിധത്തിൽ വളർത്തു നായ്ക്കൾക്ക് പേര് സമ്മാനിച്ചയാൾക്ക് ജയിൽ ശിക്ഷ. ചൈനയിലാണ് സംഭവം. കുറ്റകൃത്യങ്ങൾ തടയുവാൻ ചുമതലയേറ്റ ഉദ്യോഗസ്ഥരെയും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെയും പരിഹസിക്കുന്ന വിധത്തിലുള്ള പേരുകളാണ് അദ്ദേഹം തന്റെ നായ്ക്കൾക്ക് സമ്മാനിച്ചത്.
വളർത്തുനായ്ക്കളുടെ ചിത്രവും പേരും ഇദ്ദേഹം ചൈനീസ് സാമൂഹ്യമാധ്യമമായ വീ ചാറ്റിൽ പങ്കുവച്ചിരുന്നു. ഇത് വൈറലായതിനെ തുടർന്ന് സംഭവം ശ്രദ്ധയിൽപ്പെട്ട അധികൃതർ ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
എന്നാൽ താൻ തമാശയ്ക്കു ചെയ്തതാണിതെന്നാണ് അദ്ദേഹം പോലീസിനോട് പറഞ്ഞത്. പക്ഷെ ഇതിൽ രസകരമായ ഒരു വസ്തുതയും കണ്ടെത്താൻ കഴിയാതിരുന്ന പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
പിന്നീട് വിചാരണ നേരിട്ട ഇദ്ദേഹത്തിന് പത്ത് ദിവസത്തെ ശിക്ഷയാണ് കോടതി വിധിച്ചത്. ഇത് നിയമപരമായ കാര്യമാണെന്ന് അറിയില്ലായിരുന്നുവെന്നും തന്നെ വെറുതെ വിടണമെന്നും ഇദ്ദേഹം പറഞ്ഞിരുന്നുവെങ്കിലും കോടതി കർശന നടപടി സ്വീകരിക്കുകയായിരുന്നു.