പുനലൂർ: ശബരിമല വിഷയത്തിൽ വർണവിവേചനം തിരികെ കൊണ്ടുവന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ശ്രമിക്കുന്നതെന്ന് എൻ. കെ. പ്രേമചന്ദ്രൻ എംപി ആരോപിച്ചു. പുനലൂർ സ്വയംവര ഹാളിൽ നടന്ന യുഡിഎഫ് നിയോജക മണ്ഡലം ജനറൽ ബോഡിയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് മണ്ഡലം ചെയർമാൻ കരിക്കത്തിൽ പ്രസേന്നൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ എസ്. താജുദീൻ, എം. നാസർഖാൻ, ജോസഫ് മാത്യു, ഷാനവാസ്, ഏറം ജമാലുദീൻ, വർഗീസ്, ഏബ്രഹാം മാത്യു, അഞ്ചൽ സോമൻ, സൈമൺ അലക്സ്, നെൽസൺ സെബാസ്റ്റ്യൻ, സഞ്ജു ബുഖാരി, കെ. ശശിധരൻ, അമ്മിണി രാജൻ, ഗീതാകുമാരി, എ.എ. ബഷീർ, സഞ്ജയ്ഖാൻ, അടൂർ ജയപ്രസാദ്, ദുനൂബ്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് വൈകുന്നേരം അഞ്ചിന് കൊല്ലം ക്യുഎസി അങ്കണത്തിൽ സംഘടിപ്പിച്ചിട്ടുള്ള യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ 2500 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. കോൺഗ്രസ് നേതാവ് കുന്നത്തൂർ ബാലന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.