ഫേസ്ബുക്കിലൂടെ കണ്ടുമുട്ടി, പ്രണയം മൂത്തപ്പോള്‍ ഒളിച്ചോടി പോയി വിവാഹം, നാലാം മാസം വര്‍ഷയുടെ ആത്മഹത്യയും, മകളെ ഭര്‍ത്താവും കൂട്ടുകാരും മാനഭംഗപ്പെടുത്തിയെന്ന് മാതാപിതാക്കള്‍

സോഷ്യല്‍മീഡിയ ഒളിച്ചോട്ടത്തിനും വിവാഹത്തിനും മറ്റൊരു രക്തസാക്ഷി കൂടി. വിവാഹത്തിനുശേഷം വെറും നാലു മാസം പിന്നിടുമ്പോള്‍ ആത്മഹത്യ ചെയ്ത വധുവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് രാജ്യത്തെ നടുക്കിയ സംഭവം. വര്‍ഷ എന്ന 20കാരിയെയാണ് വീട്ടിനകത്തെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. നാല് മാസം മുന്‍പാണ് ഹേമന്ത് എന്ന യുവാവുമായി വര്‍ഷയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. അതേസമയം, മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് വര്‍ഷയുടെ മാതാപിതാക്കള്‍ പറയുന്നത്.

ഫേസ്ബുക്കില്‍ കൂടിയാണ് ഇരുവരും പരിചയപ്പെട്ടത്. പെട്ടെന്നുതന്നെ പ്രണയത്തിലുമായി. നാലുമാസം മുമ്പ് ഇരുവരും ഒളിച്ചോടിപോയി. കല്യാണത്തെ തുടര്‍ന്ന് വീട്ടുകാരുമായി ഇവര്‍ അകന്ന് താമസിക്കുകയായിരുന്നു. ഹേമന്ത് പ്രദേശത്തെ ഒരു സ്വകാര്യ കോളേജില്‍ എംടെകിന് പഠിക്കകയാണ്. വര്‍ഷ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. സ്ത്രീധന പണം നല്‍കുവാന്‍ വീട്ടുകാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി വര്‍ഷയെ ഹേമന്ത് നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചു.

അതേസമയം മരിക്കുന്നതിന് മുമ്പ് വര്‍ഷയെ ഹേമന്തും മൂന്ന് കൂട്ടുകാരും ചേര്‍ന്ന് കൂട്ടമാനഭംഗം നടത്തിയതായി സംശയമുള്ളതായും യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ട് ഉന്നത അന്വേഷണത്തിന് ആവശ്യപ്പെടുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതേസമയം യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ ഹേമന്തിനും മൂന്ന് സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.

Related posts