ബോളിവുഡ് നടൻ വരുൺ ധവാൻ വിവാഹിതനാകാൻ പോകുന്നുവെന്ന്. ബാല്യകാല സുഹൃത്തും ഫാഷൻ ഡിസൈനറുമായ നാടാഷ ദലാലാണ് വധു. വിവാഹത്തിനുള്ള തയാറെടുപ്പുകൾ രണ്ട് കുടുംബങ്ങളും തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്.
വരുണിന്റെയും നടാഷയുടേയും പ്രണയത്തെ കുറിച്ചുളള കഥകൾ കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡിൽ പ്രചരിക്കുകയായിരുന്നു. ബോളിവുഡ് സംവിധായകനായ കരൺ ജോഹർ അവതരിപ്പിക്കുന്ന പരിപാടിയിൽ വരുൺ അതിഥിയായി എത്തിയപ്പോഴാണ് നടാഷയുമായുളള പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
ഇതിനു മുൻപ് പല പൊതുപരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും ഇവർ രണ്ടും ഒരുമിച്ച് എത്തിയിട്ടുണ്ട്. സഹസംവിധായകനായിട്ടാണ് വരുൺ സിനിമയിൽ എത്തിയത്. പിന്നീട് കരൺ ജോഹർ സംവിധാനം ചെയ്ത ആലിയ, വരുൺ, സിദ്ധാർഥ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായിയെത്തിയ സ്റ്റുഡന്റ്സ് ഓഫ് ദി ഇയറിലൂടെ അഭിനയരംഗത്തെത്തുകയായിരുന്നു .