മുംബൈ: പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ബോളിവുഡ് നടൻ വരുൺ ധവാന് പരിക്ക്. വിഡി 18 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു അപകടം.
നീര് വച്ച കാലിന്റെ ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇരുമ്പ് കമ്പിയിൽ കാലിടിച്ചാണ് പരിക്ക് പറ്റിയതെന്ന് താരം വ്യക്തമാക്കി.
ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ നേരത്തേയും വരുൺ ധവാന് പരിക്ക് പറ്റിയിരുന്നു. 2024-ൽ തിയറ്ററുകളിലെത്തുന്ന ചിത്രം കലീസ് ആണ് സംവിധാനം ചെയ്യുന്നത്.