ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ബോളിവുഡ്താരം വരുണ്‍ ധവാനും കാമുകി നടാഷ ദലാലും വിവാഹിതരായത്. സ്കൂള്‍ കാലം മുതലുള്ള സുഹൃത്താണ് നടാഷ ദലാല്‍. മുംബൈയിലെ അലിബാഗില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ ഷോയില്‍ നടാഷയുമായുള്ള പ്രണയത്തെ കുറിച്ച് വരുണ്‍ പറഞ്ഞിരുന്നു. 2020 മേയ് മാസത്തില്‍ നിശ്ചയിച്ചിരുന്ന വിവാഹം കോവിഡിനെ തുടർന്നാണ് മാറ്റിവച്ചത്.
മുംബൈയിലെ പ്രമുഖ ഫാഷന്‍ ലേബലായ നടാഷ ദലാല്‍ ലേബല്‍ ഉടമയാണ് നടാഷ. സ്വന്തം ലേബലില്‍ നിന്നുള്ള വസ്ത്രമാണ് നടാഷ വിവാഹത്തിനായി തെരഞ്ഞെടുത്തത്. നടാഷയുടെ വസ്ത്രത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഓഫ് വൈറ്റ് ബാന്ദ്ഗാല ഷെര്‍വാണിയാണ് വരുണ്‍ ധവാന് ധരിച്ചത്.