ബംഗളൂരു: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു.
ബംഗളൂരുവിലേക്ക് എത്തിച്ചതിന് ശേഷം വരുണ്‍ സിംഗിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. മരുന്നുകളോട് പ്രതികരിക്കുന്നതായും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.
വിദഗ്ധ ചികിത്സ നൽകുന്നതിനായി വെല്ലിംഗ്ടണിലെ ആശുപത്രിയിൽ നിന്നും വരുണിനെ വെള്ളിയാഴ്ച ബംഗളൂരുവിലെ കമാൻഡ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. വരുണ്‍ സിംഗിന് 45 ശതമാനം പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.