വരുൺ ധവാൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ബേബി ജോണിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ഹിന്ദി പതിപ്പ് പ്രദർശിപ്പിച്ച് തിയേറ്ററുകൾ. വരുൺ ധവാൻ ചിത്രം മോശം പ്രകടനം കാഴ്ചവെക്കുന്നതിനാലാണ് മാർക്കോ പ്രദർശിപ്പിക്കാൻ തിയറ്ററുകൾ തീരുമാനിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
വലിയ കാൻവാസിൽ എത്തിയ ബേബി ജോൺ ബോക്സ് ഓഫീസ് കളക്ഷനിൽ ഏറെ പിന്നോട്ട് പോകുന്നുവെന്ന റിപ്പോർട്ടുകളാണുള്ളത്. ഈ സാഹചര്യത്തിൽ വടക്കേ ഇന്ത്യയിലെ മിക്ക തിയേറ്ററുകളിലും വരുൺ ധവാന്റെ ചിത്രത്തിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ഹിന്ദി പതിപ്പ് പ്രദർശിപ്പിക്കുകയാണ്.
കുറച്ച് തിയേറ്ററുകളില്‍ മാത്രം റിലീസായ മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ മികച്ച പ്രതികരണത്തെ തുടർന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിച്ചു.