ബോളിവുഡിലെ യുവനായകൻ വരുണ്‍ ധവാനും നടാഷ ദലാലും കഴിഞ്ഞ രാത്രി മുംബൈയിലെ ബാന്ദ്രയിൽ കറങ്ങാനിറങ്ങിയതാണ് ഇപ്പോഴത്തെ ചൂടുള്ള ബോളിവുഡ് ചർച്ച. ഇരുവരും തമ്മിലുള്ള പ്രണയം ശക്തമായി മുന്നോട്ടുപോകുകയാണെന്നാണ് പപ്പരാസികൾ പറയുന്നത്.
ഇവരുടെ ബന്ധം വിവാഹത്തിലെത്തിയേക്കും. 2018മധ്യത്തോടെ ഇവർ വിവാഹിതരാകുമെന്നാണ് പപ്പരാസിക ൾ പറയുന്നുണ്ട്. വരുണ്ധവാൻ അടുത്തിടെ നാലു ബെഡ്റൂമുകളുള്ള പുതിയ അപ്പാർട്ട്മെന്റിലേക്ക് താമസം മാറ്റിയിരുന്നു. ഇത് വിവാഹത്തിനു മുന്നോടിയായിട്ടുള്ള ഒരുക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.
പുതിയ വീട്ടിൽ വരുണ്‍ ഒരുക്കിയ പാർട്ടിയിൽ നടാഷയും ഇരുവരുടെയും സുഹൃത്തുക്കളും സജീവമായി പങ്കെടുക്കുകയും ചെയ്തു. വരുണും നടാഷയും ചെറുപ്പംമുതലേ കൂട്ടുകാരാണ്. വളർന്നപ്പോൾ അവർ പ്രണയത്തിലായി. ഇപ്പോഴിതാ അവർ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നു. ഇതിലെന്താ കുഴപ്പമെന്നാണ് വരുണിന്റെ കൂട്ടുകാരിലൊരാൾ ചോദിക്കുന്നത്.