മുംബൈ: ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി നടി കങ്കണാ റണാവത്ത്.
“2014ലാണ് ഇന്ത്യയ്ക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യ ലഭിച്ചത്, 1947 ൽ ലഭിച്ചത് ഭിക്ഷയാണ്’ എന്നായിരുന്നു കങ്കണയുടെ പരാമർശം.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച സംസാരിക്കുമ്പോഴായിരുന്നു കങ്കണ വിവാദ പ്രസ്താവന നടത്തിയത്.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് കങ്കണയുടെ പരാമർശം.
അതേസമയം, കങ്കണയുടെ അപകീർത്തിപരമായ പരാമർശത്തിനെതിരേ ആം ആദ്മി പാർട്ടി മുംബൈ പോലീസിൽ പരാതി നൽകി.
കങ്കണയുടെ പരാമർശം രാജ്യദ്രോഹപരവും പ്രകോപനപരവുമാണെന്ന് എഎപി ദേശിയ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രീതി ശർമ മേനോൻ പറഞ്ഞു.
ഇവരെന്ത് ഭ്രാന്താണ് വിളിച്ചു പറയുന്നത്’; കങ്കണയ്ക്കെതിരേ ആഞ്ഞടിച്ച് വരുൺ ഗാന്ധി
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പരാമർശത്തിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി എംപി വരുൺ ഗാന്ധി.
നടിയുടെ പരാമർശത്തെ ഭ്രാന്തെന്നോ രാജ്യദ്രോഹമെന്നോ ആണ് വിളിക്കേണ്ടതെന്ന് വരുൺ ട്വിറ്ററിൽ കുറിച്ചു.
മഹാത്മാ ഗാന്ധിയുടെ ത്യാഗങ്ങളെ അപമാനിക്കുന്നു, ഗാന്ധി ഘാതകരെ പ്രകീര്‍ത്തിക്കുന്നു.
മംഗള്‍ പാണ്ഡെ, റാണി ലക്ഷ്മി ഭായി, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങി ലക്ഷക്കണക്കിന് വരുന്ന സ്വാതന്ത്ര്യസമര പോരാളികളുടെ ത്യാഗത്തെ അപമാനിച്ചു. ഇത്തരം ചിന്തകളെ ഭ്രാന്തെന്നോ രാജ്യദ്രോഹമെന്നോ ആണ് താന്‍ വിളിക്കുക”- വരുണ്‍ ട്വീറ്റ് ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച സംസാരിക്കുമ്പോഴായിരുന്നു കങ്കണ വിവാദ പ്രസ്താവന നടത്തിയത്.
“2014ലാണ് ഇന്ത്യയ്ക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യ ലഭിച്ചത്, 1947 ൽ ലഭിച്ചത് ഭിക്ഷയാണ്’ എന്നായിരുന്നു കങ്കണയുടെ പരാമർശം. അതേസമയം, കങ്കണയുടെ അപകീർത്തിപരമായ പരാമർശത്തിനെതിരേ എഎപി മുംബൈ പോലീസിൽ പരാതി നൽകി.