തിരുവനന്തപുരം: ജമ്മു കാഷ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വസന്തകുമാറിന്റെ കുടുംബത്തെ സംസ്ഥാന സർക്കാർ സംരക്ഷിക്കും. വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
വസന്തകുമാറിന്റെ ഭാര്യയുടെ താൽക്കാലിക ജോലി സ്ഥിരപ്പെടുത്താനും തീരുമാനമായി. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കും. സ്വന്തമായി വീട് വച്ചുനൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.