പത്തനംതിട്ട: മലയാലപ്പുഴയിലെ മന്ത്രവാദിനി ശോഭന എന്ന വാസന്തി വീണ്ടും ഒളിവില്‍. വാസസ്ഥലമായ വാസന്തിമഠം വീണ്ടും പൂട്ടി.ആഭിചാരക്രിയകള്ക്കുവേണ്ടി എട്ടുവയസുകാരിയെ അടക്കം പൂട്ടിയിട്ടിരിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയില്‍ ഇന്നലെ പോലീസ് ഇടപെടല്‍ വീണ്ടും ഉണ്ടായതിനേ തുടര്‍ന്നാണ് വാസന്തിമഠം പൂട്ടിയത്.
ഇന്നലെ സിപിഎം പ്രവര്‍ത്തകര്‍ സംഘടിക്കുന്ന വിവരമറിഞ്ഞ് നടത്തിപ്പുകാരായ ശോഭനയും ഉണ്ണികൃഷ്ണനും മുങ്ങിയിരുന്നു.കഴിഞ്ഞ ഒക്ടോബറില്‍ കൊച്ചുകുട്ടിക്കുനേരെ മന്ത്രവാദത്തിന്റെ പേരില്‍ ശാരീരികമായി ഉപദ്രവിക്കുന്ന വീഡിയോ പ്രചരിച്ചതിനേ തുടര്‍ന്ന് നാട്ടുകാര്‍ വാസന്തിമഠം അടിച്ചുതകര്‍ത്തിരുന്നു. പോലീസ് പിടിയിലായശേഷം ശോഭന ജാമ്യത്തിലിറങ്ങി വീണ്ടും ആഭിചാരം ആരംഭിക്കുകയായിരുന്നുവെന്ന് പറയുന്നു.
2016ലാണ് ശോഭന, വാസന്തിയമ്മ എന്ന പേര് സ്വീകരിച്ച് മഠം തുടങ്ങിയത്. ഇടക്കാലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ സമരത്തെ തുടര്‍ന്ന് മഠം പൂട്ടിയിരുന്നു. 2017ല്‍ തന്നെ ഇവര്‍ക്കെതിരേ പരാതികള്‍ ഉയര്‍ന്നിരുന്നു.
കുമ്പഴ സ്വദേശിനിയായ ഇവര്‍ മുന്‍പ് കോന്നി എലിയറയ്ക്കലിലും മല്ലശേരിയിലും മഠങ്ങള്‍ നടത്തിയിരുന്നു. പണം പലിശയ് ക്ക് കൊടുത്തിരുന്ന ശോഭന അങ്ങനെ പണം വാങ്ങിയ ഒരാളില്‍ നിന്ന് കൈക്കലാക്കിയതാണ് മലയാലപ്പുഴയിലെ വീടെന്നു പറയുന്നു.
ആറു വര്‍ഷമായി ഇവര്‍ ഇവിടെ മന്ത്രവാദ പ്രവര്‍ത്തനങ്ങളും പൂജയും നടത്തിവരികയിരുന്നു. 2016ലാണ് ശോഭന എന്ന സ്ത്രീ വാസന്തിയമ്മ എന്ന പേര് സ്വീകരിച്ച് മഠം തുടങ്ങിയത്.
2017ല്‍ തന്നെ ഇവര്‍ക്കെതിരേ പരാതികള്‍ ഉയര്‍ന്നിരുന്നു. ശോഭന മുന്‍പ് മെഴുവേലിയില്‍ താമസിക്കുമ്പോള്‍ പ്രദേശവാസികളുമായി കലഹങ്ങളും പതിവായിരുന്നു.
കുമ്പഴ സ്വദേശിനിയായ ഇവര്‍ അതിനു മുന്‍പ് കോന്നി എലിയറക്കലിലും മല്ലശേരിയിലും മഠങ്ങള്‍ നടത്തിയിരുന്നു. മെഴുവേലിയില്‍ വാടക വീട്ടില്‍ താമസം തുടങ്ങിയ ഇവര്‍ പിന്നീട് ആ വീട് വിലയ്ക്കു വാങ്ങി. അക്കാലത്ത് ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു.
തിരികെ നാട്ടിലെത്തിയ ഭര്‍ത്താവ് വീട് വിറ്റശേഷം രണ്ടു മക്കളുമായി സ്വദേശത്തേക്ക് മടങ്ങി ശോഭന സ്വദേശമായ കുമ്പഴയിലേക്കും.തുടര്‍ന്ന് എലിയറയ്ക്കലില്‍ മഠം തുടങ്ങിയ ശോഭന പേര് മാറ്റി വാസന്തിയമ്മയായി ഇവിടേക്ക് ആളുകളെ ആകര്‍ഷിച്ചു.