തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തെ ചൊല്ലി ദേവസ്വം ബോർഡിൽ ഭിന്നത രൂക്ഷം. ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ പരസ്യ നിലപാടുകളിൽ ദേവസ്വം കമ്മീഷണർ എൻ. വാസു അതൃപ്തി അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയാണ് വാസു അതൃപ്തി അറിയിച്ചത്.
ദേവസ്വം ബോർഡ് പ്രസിഡന്റിന്റേത് രാഷ്ട്രീയ നിയമനമാണെന്നും വാസു പറഞ്ഞു. പത്മകുമാർ തന്നോട് വിശദീകരണമോ റിപ്പോർട്ടോ ആവശ്യപ്പെട്ടിട്ടില്ലെന്നും വാസു കൂട്ടിച്ചേർത്തു.
അതേസമയം ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിലെടുത്ത നിലപാട് തന്നോട് ആലോചിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണനോട് പത്മകുമാറും പരാതിപ്പെട്ടു. ഇതാണ് സ്ഥിതിയെങ്കിൽ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് പത്മകുമാർ വ്യക്തമാക്കിയതായാണ് വിവരം.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെർമാൻ രാജഗോപാലൻ നായരുടെ നേതൃത്വത്തിൽ ദേസ്വം കമ്മീഷണര്‍ എൻ വാസുവും അംഗങ്ങളായ ശങ്കർദാസും വിജയകുമാറും ചേർന്ന് തന്നെ ഒറ്റപ്പെടുത്തുന്നുവെന്നും പത്മകുമാർ പരാതി നൽകിയിട്ടുണ്ട്.