രാ​ജ​സ്ഥാ​ൻ മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കുമെന്നു സൂചന; സ്പീ​ക്ക​ർ, ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ങ്ങ​ൾ പോ​രെ​ന്നു വ​സു​ന്ധ​ര

ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി​യെ ബി​ജെ​പി ഇ​ന്നു പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ട്. തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ നാ​ലി​ലും തീ​രു​മാ​ന​മാ​യി​ട്ടും രാ​ജ​സ്ഥാ​നി​ൽ വ​സു​ന്ധ​ര രാ​ജെ സി​ന്ധ്യ ഉ​യ​ർ​ത്തി​യ പ്ര​തി​രോ​ധ​ത്തി​നു മു​ന്നി​ൽ പ​ക​ച്ചു നി​ൽ​ക്കു​ക​യാ​ണു ബി​ജെ​പി നേ​തൃ​ത്വം.

സ്പീ​ക്ക​ർ സ്ഥാ​നം ന​ൽ​കാ​മെ​ന്നും ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​മെ​ന്നു​മൊ​ക്കെ വാ​ഗ്ദാ​നം ചെ​യ്തി​ട്ടും അ​വ​ർ വ​ഴ​ങ്ങി​യി​ല്ലെ​ന്നാ​ണ് വി​വ​രം. ത​ന്നെ ആ​ദ്യ ഒ​രു വ​ർ​ഷ​മെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന നി​ല​പാ​ട് അ​വ​സാ​നം അ​വ​ർ മു​ന്നോ​ട്ടു​വ​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. വ​സു​ന്ധ​ര​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പു​ത​ന്നെ ബി​ജെ​പി നേ​തൃ​ത്വം നി​ശ്ച​യി​ച്ചു​റ​പ്പി​ച്ചി​രു​ന്നു. അ​വ​രെ ഒ​ഴി​വാ​ക്കി​യാ​ൽ ബി​ജെ​പി​യി​ൽ ഉ​ൾ​പ്പോ​രു​ണ്ടാ​വു​ക​യും ഭ​ര​ണം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​മെ​ന്നു തി​രി​ച്ച​റി​ഞ്ഞ പാ​ർ​ട്ടി​നേ​തൃ​ത്വം അ​വ​സാ​ന ലി​സ്റ്റി​ൽ അ​വ​രെ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ​ക്ഷേ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു സ​മ​യ​ത്തും മു​ഖ്യ​മ​ന്ത്രി​യാ​രെ​ന്ന് ബി​ജെ​പി ചൂ​ണ്ടി​ക്കാ​ട്ടി​യി​ല്ല.

കാ​ര്യ​ങ്ങ​ൾ ഇ​ത്ര​ത്തോ​ള​മാ​യ സ്ഥി​തി​ക്ക് വ​സു​ന്ധ​ര​യ്ക്കു മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യാ​ൽ അ​തു പാ​ർ​ട്ടി​ക്കു നാ​ണ​ക്കേ​ടാ​യേ​ക്കു​മെ​ന്നു ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​വും ക​രു​തു​ന്നു. വ​സു​ന്ധ​ര​യ്ക്ക് മ​റ്റു ചി​ല ഓ​ഫ​റു​ക​ൾ ന​ൽ​കി അ​വ​രെ പി​ണ​ക്കാ​തെ കൂ​ടെ​ക്കൂ​ട്ടി മ​റ്റൊ​രാ​ളെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​നാ​യി​രി​ക്കും ബി​ജെ​പി ശ്ര​മി​ക്കു​ക​യെ​ന്നാ​ണു സൂ​ച​ന.

ഇ​ന്നു വൈ​കി​ട്ടോ​ടെ ര​ണ്ടി​ലൊ​ന്ന് അ​റി​യാ​നാ​യേ​ക്കും. 2003-08 കാ​ല​യ​ള​വി​ലും 2008-13 ലും ​ര​ണ്ടു​ത​വ​ണ രാ​ജ​സ്ഥാ​നി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യ വ​സു​ന്ധ​ര​യ്ക്കു ര​ണ്ടു ത​വ​ണ​യും ഭ​ര​ണ​ത്തു​ട​ർ​ച്ച നേ​ടാ​നാ​യി​ല്ല. ഇ​താ​ണ് അ​വ​ർ​ക്കു​ള്ള പ്ര​ധാ​ന നെ​ഗ​റ്റീ​വ് പോ​യി​ന്‍റാ​യി ബി​ജെ​പി നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. അ​തേ​സ​മ​യം, 199 സീ​റ്റി​ൽ 115 സീ​റ്റു നേ​ടി​യാ​ണ് രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി വ​ന്പ​ൻ വി​ജ​യം നേ​ടി​യ​ത്.

Related posts

Leave a Comment