ആർപ്പുക്കര: ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് 130 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് അധികൃതർ പിടികൂടി നശിപ്പിച്ചു.
ആർപ്പൂക്കര കരിപ്പൂത്തട്ട് – മണിയാപ്പറന്പ് റോഡിൽ സൂര്യ കവലയ്ക്ക് സമീപം തുരുത്ത് മാലിച്ചിറ കോളനിയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് ചാരായം വാറ്റുന്നതിനു തയാറാക്കിയിരുന്ന കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
കോട്ടയം എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ റേഞ്ച് ഇൻസ്പെക്്ടർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കോട പിടിച്ചെടുത്തത്.
സംഭവത്തെക്കുറിച്ച് എക്സൈസ് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു. പ്രിവന്റീവ് ഓഫീസർ ടി. അജിത്ത്, വി. വിനോദ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എ.എസ്. ദീപേഷ്, ജയിംസ് സിബി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.