കണ്ണൂർ (ശ്രീകണ്ഠപുരം): കുറ്റ്യാട്ടൂരില്‍ 130 ലിറ്റര്‍ വാഷുമായി അറസ്റ്റിലായ ആരോഗ്യപ്രവര്‍ത്തകനെയും സുഹൃത്തിനെയും ക്വാറന്റൈൻ കേന്ദ്രത്തിലാക്കി.
കുറ്റ്യാട്ടൂരിലെ സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവര്‍ കുഞ്ഞുമൊയ്തീന് പീടികയ്ക്കു സമീപം സി. രാജീവന് (44), കണ്ണൂര്‍ ജില്ലാ ടിബി സെന്റര്‍ ജീവനക്കാരന് കുഞ്ഞുമൊയ്തീന് പീടികയ്ക്കു സമീപം കെ.പി. ആരിഫ് (33) എന്നിവരെയാണ് ശ്രീകണ്ഠപുരം എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ വി.വി. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.
രാജീവന്റെ വീട്ടില്‍നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരേ പരാതി വ്യാപകമായതോടെ ഇന്നലെ ഉച്ചയ്ക്ക് എക്സൈസ് സംഘം റെയ്ഡ് നടത്തുകയായിരുന്നു.
വീടിനുപിന്നിൽ പ്രത്യേക ഷെഡ് ഒരുക്കിയാണ് ഇരുവരും വാറ്റ് നടത്തുന്നതെന്ന് എക്സെസ് സംഘം പറഞ്ഞു. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ക്വാറന്റൈന് കേന്ദ്രത്തിലേക്കു മാറ്റി.