കഴക്കൂട്ടം: കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ ഇടങ്ങളിലായി ചാരായ വാറ്റിലേർപ്പെട്ടിരുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്തു.
പെരുമാതുറ കടൽത്തീരത്തിനു സമീപം വാടക വീടെടുത്ത് വൻതോതിൽ പട്ടയും മറ്റ് അസംസ്കൃത വസ്തുക്കളുമായി വാറ്റിലേർപ്പെട്ടിരുന്ന ശാർക്കര, പെരുമാതുറ വലിയ പള്ളിയ്ക്ക് സമീപം കശാലയ്ക്കകം വീട്ടിൽ ഷെഫീക്ക് (ചട്ടായി ഷെഫീക്ക് 35),
ശാർക്കര, പെരുമാതുറ, പണ്ടകശാല തെരുവിൽ വീട്ടിൽ ഷെഫീക്ക് (42) എന്നിവരെയും, കഠിനംകുളം, മുണ്ടൻചിറ മുസ്ലിം പള്ളിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ ചാരായം വാറ്റിയ കഠിനംകുളം, മുണ്ടൻചിറ മണക്കാട്ടിൽ വീട്ടിൽ നാസർ (40) എന്നിവരെയുമാണ് വാറ്റുപകരണങ്ങളുമായി അറസ്റ്റ് ചെയ്തത്.
കഠിനംകുളം എസ്എച്ച്ഒ പി.വി.വിനേഷ് കുമാർ, എസ്ഐമാരായ രതീഷ് കുമാർ, ഇ.വി.സവാദ് ഖാൻ, കെ.കൃഷ്ണ പ്രസാദ്, എഎസ്ഐമാരായ രാജു, ബിനു, സിപിഒമാരായ നുജൂം, ഷിജു, സജി എന്നിവർ ചേർന്നാന്ന് അറസ്റ്റ് ചെയ്തത്.
പ്രതികളെ ആറ്റിങ്ങൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടെയുള്ള മറ്റു പ്രതികൾക്കായി അന്വേഷണം തുടരുന്നതായി കഠിനംകുളം എസ്എച്ച്ഒ പറഞ്ഞു.