ചാലക്കുടി: എക്സൈസ് റേഞ്ചും കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനും സംയുക്തമായി രണ്ടുകൈവനത്തിൽ സാഹസികമായി നടത്തിയ പരിശോധനയിൽ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. മരുതകുഴി ഡിപ്പോയുടെ ഉദേശം നാലുകിലോമീറ്റർl തെക്കുഭാഗത്ത് ഉൾവനത്തിൽനിന്നും 600 ലിറ്റർ വാഷ് കണ്ടെത്തി കേസെടുത്തു.
ചാലക്കുടി റേഞ്ച് ഇൻസ്പെക്ടർ എ. രാധാകൃഷ്ണൻ ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ പി.ഐ. റഷീദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സുമേഷ്, ജയൻ, സിഇഒമാരായ ഷാജു പെരേപ്പാടൻ, ജോയൽ, തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടീം അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ ജെയ്സൻ ജോസ്, വനിത കോണ്‍സ്റ്റബിൾ ഇ.ഒ. രജിത, ഫോറസ്റ്റ് ഉദ്യോഗസ്ഥൻമാരായ രതീഷ്, റോഷി ചന്ദ്രൻ, ലതീഷ്, ദിവാകരൻ, അന്പാടി കണ്ണൻ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.