കോലഴി: മാറ്റാംപുറത്തുനിന്നും ചാരായം വാറ്റുന്നതിനു തയാറാക്കിയ വാഷ് എക്സൈസ് സംഘം പിടികൂടി.
മാറ്റാംപുറം കതുവാൻകാട കനാൽ ബണ്ടിനു സമീപത്തുള്ള കുറ്റിക്കാട്ടിൽനിന്നാണ് 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കോലഴി എക്സൈസ് സംഘവും തൃശൂർ എക്സൈസ് ഇന്റലിജൻസ്് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
മാറ്റാംപുറം, താണിപ്പാടം, കരുവാൻകാട്, കുണ്ടുകാട് മേഖലകളിൽ വ്യാപകമായി വ്യാജ ചാരായ വില്പന നടക്കുന്നതായി റിപ്പോർട്ട് കിട്ടിയതിനെതുടർന്ന് എക്സൈസ് ഇന്റലിജൻസ് വിഭാഗം ഇവിടെ പരിശോധന നടത്തിവരികയായിരുന്നു.
ദിവസങ്ങൾക്കുമുന്പ് 200 ലിറ്റർ വ്യാജചാരായം സംഘം പിടികൂടിയിരുന്നു. പീച്ചി ഡാമിൽനിന്നും വെള്ളം തുറന്നുവിട്ടതിനെതുടർന്ന് ഇവിടങ്ങളിലെ കനാലുകൾക്കടുത്തുള്ള കുറ്റിക്കാടുകൾ കേന്ദ്രീകരിച്ചു കനാൽ വെള്ളം ഉപയോഗിച്ച് ചാരായം വാറ്റ് നടന്നുവരികയാണെന്നു കോലഴി എക്സൈസ് ഇൻസ്പെക്ടർ പി.കെ. രഘുവിന്റെ നേത്യത്വത്തിലാണ് റെയ്ഡ് നടന്നത്.
സജീഷ് കുമാർ, പി.ഒ. മോഹൻദാസ്, സിഇഒമാരായ പരമേശ്വരൻ, വി.എസ്. സുരേഷ്കുമാർ, വൈശാഖ്, രാജു, സംഗീത്, വനിതാ സീനിയർ എക്സൈസ് ഓഫിസർ ഷീജ, ഐബി ഉദ്യോഗസ്ഥരായ മണികണ്ഠൻ, ഷിബു, മോഹനൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.