മല്ലപ്പള്ളി: കോട്ടാങ്ങല്‍ ഊട്ടുകുളം ശബരിപൊയ്കയില്‍ അമ്പലവേലില്‍ രജിദേവൻ (വെളിച്ചം അനിയന്) വീട്ടില്‍ ചാരായം വാറ്റിക്കൊണ്ടിരിക്കെ അറസ്റ്റിലായി. മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറും സംഘവുമാണ അറസ്റ്റു ചെയ്തത്.
ലോക്ക്ഡൗണ്‍ തുടങ്ങിയ കാലയളവു മുതല്‍ ചാരായം വാറ്റി ലിറ്ററിന് 2000 രൂപ നിരക്കില്‍ ഇയാള്‍ വിൽപന നടത്തിവരികയായിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു.
രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഇയാളുടെ ഉടമസ്ഥതയിലുള്ള വീടു പരിശോധിച്ചത്.
85 ലിറ്റര്‍ കോടയും 2.5 ലിറ്റര്‍ വാറ്റു ചാരായവും വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തത്. മല്ലപ്പള്ളി റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ഷിഹാബുദീന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ സുദര്ശനന് പിള്ള ,സിഇഒമാരായ അനുപ്രസാദ്, റഫീഖ്, ഷിജു എന്നിവര്‍ പങ്കെടുത്തു.