കായംകുളം: വാറ്റിൽ നിലവിലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനെന്ന പേരിൽ ബജറ്റിലൂടെ ആംനസ്റ്റി സ്കീം പ്രഖ്യാപിച്ച് അമ്പതു ശതമാനം ഡിസ്കൗണ്ടും അനുവദിച്ച് ഓരോ വ്യാപാരിയുടെയും തലയിൽ ഇല്ലാത്ത കണക്കുകൾ കെട്ടിയേൽപ്പിച്ച് വൻ തുകകൾ പിരിച്ചെടുക്കാനുള്ള ധനമന്ത്രിയുടെ ശ്രമം വിലപ്പോവില്ലന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര മുന്ന റിയിപ്പ് നൽകി.
കുറച്ചു നാൾ മുമ്പ് കഞ്ഞിക്ക് വകയില്ലാത്ത ചെറുകിട വ്യാപാരികൾക്കു വരെ വാറ്റിന്റെ പേരിൽ ലക്ഷങ്ങൾ അടയ്ക്കാൻ നികുതി വകുപ്പ് നോട്ടീസ് അയച്ചത് വിവാദമായപ്പോൾ ധനമന്ത്രി ഇടപെട്ട് എല്ലാം നിർത്തിവയ്ക്കുകയും
സെർവർ തകരാറാണെന്നും പറഞ്ഞ ധനമന്ത്രിയുടെ ഇപ്പോഴത്തെ നിലപാട് പ്രതിഷേധാർഹമാണന്നും കാലഹരണപ്പെട്ട വാറ്റിന്റെ പേരിൽ നടത്തുന്ന പീഡന നോട്ടീസുകൾ പിൻവലിച്ചില്ലെങ്കിൽ നികുതി നിഷേധമുൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളുമായ് മുന്നോട്ടു പോകുമെന്നും രാജു അപ്സര വ്യക്തമാക്കി.