ആലക്കോട്(കണ്ണൂർ): കാട്ടിൽ ചാരായം വാറ്റുന്നതിനിടെ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ട വനംവകുപ്പിലെ താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ. ടി.സി. സാബു (33) ആണ് അറസ്റ്റിലായത്.
നടുവിൽ വില്ലേജിലെ ചെകുത്താൻ കാട് എന്ന സ്ഥലത്ത് വാറ്റു കേന്ദ്രം സ്ഥാപി ച്ച് വൻതോതിൽ ചാരായം നിർമിച്ചു കൊണ്ടിരിക്കെ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
ആലക്കോട് എക്സൈസ് ഇൻസ്പെക്ടർ ടി.വി.രാമചന്ദ്രനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോവിഡ് പരിശോധനയ്ക്കു ശേഷം റിമാൻഡ് ചെയ്തു.
കഴിഞ്ഞ ജൂലൈ 23 ന് തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം.വി.അശ്റഫും സംഘവും അതിസാഹസികമായി നടത്തിയ അന്വേഷണത്തിലാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്.
ഇവിടെ നിന്ന് 235 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് വാറ്റു കേന്ദ്രം തകർത്തിരുന്നു.