ചാത്തന്നൂർ: ചാരായംവാറ്റി വിൽപ്പന നടത്തുന്ന സംഘത്തിന്റെ വാറ്റ് കേന്ദ്രത്തിൽ എക്സൈസ് സംഘം റെയ്ഡ് നടത്തി. 35 ലിറ്റർ ചാരായവും 750 ലിറ്റർ കോടയും പിടിച്ചെടുത്തു.
കല്ലും താഴം – കുറ്റിച്ചിറ റോഡിൽ ആൾ താമസമില്ലാതെ കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആധുനിക രീതിയിൽ ഒരുക്കിയവാറ്റ് കേന്ദ്രമാണ് കണ്ടെത്തിയത്.
വ്യാവസായിക അടിസ്ഥാനത്തിൽ ചാരായം വാറ്റി കൊണ്ടിരുന്ന വാറ്റ് കേന്ദ്രം കൊല്ലം എക്സൈസ് സ്പേഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദും പാർട്ടിയും ചേർന്നാണ് റെയ്ഡ് നടത്തിയത്.
ആൾ താമസമില്ലാത്ത വീടിന്റെ പിറക് വശം കാട്പിടിച്ചു കിടക്കുന്ന ഭാഗത്ത് വച്ച് പകൽ സമയത്ത് ഗ്യാസ് അടുപ്പ് ഉപയോഗിച്ചു വൻതോതിൽ നാല് പേർ ചേർന്നാണ് ചാരായം വാറ്റി വൻ തോതിൽ വിൽപ്പന നടത്തി കൊണ്ടിരുന്നത്.
എന്നാൽ എക്സൈസ് ഉദ്യോഗസ്ഥർ എത്തുന്നത് കണ്ട വാറ്റുകാർ ഓടി രക്ഷപെട്ടതിനാൽ അവരെപിടികൂടുവാൻ കഴിഞ്ഞില്ല.
ഇരുമ്പ്ഡ്രമ്മിൽ പ്രത്യേകരീതിയിൽ വാൽവ് ഘടിപ്പിച്ചു അതിൽ കൂടി കോട ഡ്രമ്മിനുള്ളിലേക്ക് ഒഴിച്ചു ഗ്യാസ് അടുപ്പ് ഉപയോഗിച്ചു ചൂടാക്കി കോപ്പർ കോയിലു വഴി കടത്തിവിട്ടാണ് ചാരായം വാറ്റി കൊണ്ടിരുന്നത്.
500 ലിറ്ററിന്റെ സിന്തറ്റിക്ടാങ്ക് 200 ലിറ്ററിന്റെ ബാരൽ എന്നിവയിൽനിറയെ കോട കലക്കി ഇട്ടിരിക്കുകയായിരുന്നു. 100 ലിറ്ററിന്റെ ഇരുമ്പ് ഡ്രമ്മിൽ 50 ലിറ്റർ കോടയും 35ലിറ്റർ ചാരായവുംസംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തു.
ചാരായം വാറ്റിയവരെ കുറിച്ചു വ്യക്തമായ സൂചന ലഭിച്ചു. ഒരു ലിറ്റർ ചാരായം 3000 രൂപാ നിരക്കിലാണ് വില്പന നടത്തി വന്നിരുന്നത് . ചാരായം വാങ്ങാൻ നിരവധി ആളുകൾ എത്തിയിരുന്നതായും വിവരം ലഭിച്ചു.
എക്സൈസ് ഇൻസ്പെക്ടർ റ്റി.രാജീവ് പ്രീവന്റീവ് ഓഫീസർമാരായ മനോജ്ലാൽ, നിർമലൻ തമ്പി ,ബിനുലാൽ , സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ് വിഷ്ണു, നിതിൻ അനിൽകുമാർ എന്നിവരാണ് റെയ്ഡ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.