വത്തിക്കാൻ സിറ്റി: വർക്കല ശിവഗിരിയിൽ പുതുതായി നിർമിക്കുന്ന സർവമത ആരാധനാ കേന്ദ്രത്തിന്റെ രൂപരേഖ, വത്തിക്കാനിൽ നടന്ന ലോക സർവമത സമ്മേളനത്തിൽ, ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്തു. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം ആരാധനാലയങ്ങളും ധ്യാനകേന്ദ്രവും ഉൾപ്പെടുന്നതാണ് സർവമത ആരാധനാ കേന്ദ്രം.
വത്തിക്കാൻ സർവമത സമ്മേളനത്തിന്റെ സ്മാരകമെന്നോണമാണ് ആരാധനാകേന്ദ്രം സ്ഥാപിക്കുന്നതെന്ന് ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി മഠമാണ് ആരാധനാ കേന്ദ്രത്തിന്റെ രൂപരേഖ തയാറാക്കിയത്.