അ​ന്ത​മി​ല്ലാ​തെ കു​തി​ച്ചു​യ​രു​ന്ന പാ​ച​ക​വാ​ത​ക​വി​ല! ക​ട​ക്ക​ര​പ്പ​ള്ളി കു​ന്നു​മ്മേ​ൽപ​റ​മ്പി​ൽ വ​ത്സ​മ്മ വീട്ടമ്മയ്ക്ക് ഇതൊരു പ്രശ്‌നമല്ല…

ചേ​ര്‍​ത്ത​ല: അ​ന്ത​മി​ല്ലാ​തെ കു​തി​ച്ചു​യ​രു​ന്ന പാ​ച​ക​വാ​ത​ക​വി​ല അ​ടു​ക്ക​ള​ക​ളെ ത​ള​ർ​ത്തു​മ്പോ​ൾ അ​ടു​ക്ക​ള​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ പാ​ച​ക​വാ​ത​ക​മാ​ക്കി പ്ര​തി​രോ​ധി​ക്കു​ക​യാ​ണ് ക​ട​ക്ക​ര​പ്പ​ള്ളി കു​ന്നു​മ്മേ​ൽപ​റ​മ്പി​ൽ വ​ത്സ​മ്മ.

ചേ​ർ​ത്ത​ല മാ​ട​യ്ക്ക​ലി​ലെ ഇ​വ​രു​ടെ വീ​ട്ടി​ൽ പ​തി​ന​ഞ്ചുവ​ര്‍​ഷം മു​മ്പ് സ്ഥാ​പി​ച്ച ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് ഇ​പ്പോ​ഴും സ​ജീ​വ​മാ​ണ്.

ഭ​ർ​ത്താ​വ് ജോ​സ് അ​ട​ക്കം ഇ​വ​രു​ടെ മൂ​ന്നം​ഗ കു​ടും​ബ​ത്തി​ന് സി​ലി​ണ്ട​ർ ഗ്യാ​സ് വ​ള​രെ​ക്കു​റ​ച്ചു മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​ന്നു​ള്ളൂ.

വീ​ട്ടി​ലെ അ​ടു​ക്ക​ള​മാ​ലി​ന്യ​ങ്ങ​ൾ കൂ​ടാ​തെ മാ​സ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ പ്രാ​വ​ശ്യം മാ​ർ​ക്ക​റ്റി​ലെ പ​ഴ​ക്ക​ട​യി​ൽനി​ന്ന് കി​ട്ടു​ന്ന ചീ​ഞ്ഞ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളു​മൊ​ക്കെ പ്ലാ​ന്‍റി​ൽ നി​ക്ഷേ​പി​ക്കും.

ദി​വ​സേ​ന​യു​ള്ള പാ​ച​കാ​വ​ശ്യ​ത്തി​ന്‍റെ കൂ​ടു​ത​ൽ ഭാ​ഗ​വും ബ​യോ​ഗ്യാ​സി​ൽ ത​ന്നെ ചെ​യ്യാ​ൻ പ​റ്റു​ന്നു​ണ്ട്. പ​തി​ന​ഞ്ച് കൊ​ല്ല​ത്തി​നി​ടെ ഒ​രി​ക്ക​ൽ പോ​ലും പ്ലാ​ന്‍റ് ക്ലീ​ൻ ചെ​യ്യേ​ണ്ടി വ​ന്നി​ട്ടി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

ഫി​ക്സ​ഡ് ഡോം ​മാ​തൃ​ക​യി​ലു​ള്ള പ്ലാ​ന്‍റാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ളു​ടെ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​യാ​യ സ​ഹൃ​ദ​യ​യു​ടെ സാ​ങ്കേ​തി​ക മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഈ ​പ്ലാ​ന്‍റ് 2005 ൽ ​സ്ഥാ​പി​ച്ച​ത്.

സ​ർ​ക്കാ​രി​ന്‍റെ സ​ബ്‌​സി​ഡി​യും ല​ഭി​ച്ചി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ സി​ലി​ണ്ട​ർ ഗ്യാ​സി​ന്‍റെ വി​ല ക​ണ​ക്കാ​ക്കി​യാ​ൽ ഒ​രു ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണ​ച്ചെ​ല​വ് ര​ണ്ടോ മൂ​ന്നോ വ​ര്‍​ഷം കൊ​ണ്ടു​ത​ന്നെ തി​രി​കെ വ​രു​മെ​ന്നാ​ണ് ഇ​വ​രു​ടെ പ​ക്ഷം.

പ​രി​സ​രം ദു​ർ​ഗ​ന്ധവി​മു​ക്ത​മാ​കു​മെ​ന്നു മാ​ത്ര​മ​ല്ല പ്ലാ​ന്‍റി​ൽ നി​ന്ന് പു​റ​ത്തു​വ​രു​ന്ന സ്ല​റി ന​ല്ല ജൈ​വ വ​ള​വു​മാ​ണ്.

ഇ​തു​പ​യോ​ഗി​ച്ച് പ​ച്ച​ക്ക​റി​ക​ളും മ​റ്റും ഇ​വ​ർ കൃ​ഷി​ചെ​യ്യു​ന്നു​മു​ണ്ട്. ക​ഴി​ഞ്ഞ നാ​ലു പ​തി​റ്റാ​ണ്ടോ​ള​മാ​യി മാ​ലി​ന്യ സം​സ്ക​ര​ണരം​ഗ​ത്ത് പ്ര​ത്യേ​കി​ച്ച് ബ​യോ​ഗ്യാ​സ് നി​ർ​മാ​ണ രം​ഗ​ത്ത് സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കൃ​ത ഏ​ജ​ന്‍​സി​യെ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണ് എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ.

ഫി​ക്സ​ഡ് ഡോം ​പ്ലാ​ന്‍റു​ക​ൾ കൂ​ടാ​തെ സ്ഥ​ല​പ​രി​മി​തിയു​ള്ള​വ​ർ​ക്കാ​യി ഫൈ​ബ​റി​ൽ നി​ർ​മി​ച്ച പോ​ർ​ട്ട​ബി​ൾ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ളും സ​ഹൃ​ദ​യ സ്ഥാ​പി​ച്ചു ന​ൽ​കു​ന്നു​ണ്ടെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കൊ​ളു​ത്തു​വെ​ളി​യി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment