സിഡ്നി: ആരാ പറഞ്ഞേ വാട്സന്റെ ഫോം നഷ്ടമായെന്നും പ്രായം അദ്ദേഹത്തെ തളര്‍ത്തിയെന്നും. ആ വിമര്‍ശനം ആംഗീകരിക്കാന്‍ താന്‍ തയാറല്ലെന്ന് വാട്സൻ ഇതാ പ്രഖ്യാപിച്ചിരിക്കുന്നു. സിഡ്നി പ്രീമിയര്‍ ലീഗില്‍ ഷെയ്ന് വാട്സൻ വെടിക്കെട്ട് പ്രകടനവുമായി ഇതാ. 53 പന്തില്‍ സെഞ്ചുറി നേടിയ വാട്സൻ താന്‍ ഇപ്പോഴും മിന്നുന്ന ഫോമിലാണെന്നു തെളിയിച്ചിരിക്കുന്നു.
16 സിക്സുകളും ഒരു ഫോറും അടങ്ങിയതായിരുന്നു ഓസീസ് താരത്തിന്റെ തീപ്പൊരി ബാറ്റിംഗ് പ്രകടനം. മത്സരത്തില്‍ 114 റണ്‍സാണ് വാട്സൻ അടിച്ചെടുത്തത്. ബൗണ്ടറികളില്‍ നിന്ന് മാത്രം 100 റണ്‍സാണ് വാട്സന് സ്വന്തമാക്കിയത്.
മോസ്മാന്‍ ടീമിനെതിരെ സതര്‍ലന്‍ഡ് ടീമിനായാണ് വാട്സൻ കർപ്പൻ പ്രകടനം കാഴ്ചവച്ചത്. വാട്സന്റെ വെടിക്കെട്ട് പ്രകടനത്തോടെ 16ാം ഓവറില്‍ വിജയലക്ഷ്യം മറികടക്കാനും സതര്‍ലന്‍ഡിനായി. വാട്സന്റെ ഈ പ്രകടനത്തോടെ സതര്‍ലന്‍ഡ് ടീം കിംഗ്സ് ഗ്രോവ് സ്പോര്‍ട്സ് ടി20 കപ്പിന്റെ ഫൈനലിലേക്കും യോഗ്യത നേടി.
ഈ വര്‍ഷത്തെ ബിഗ് ബാഷ് ടി-20 പോരാട്ടങ്ങള്‍ അടുത്തയാഴ്ച തുടങ്ങാനിരിക്കെയാണ് വെടിക്കെട്ട് ബാറ്റിംഗുമായി അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തിയത്. ബിഗ് ബാഷ് ലീഗില്‍ സിഡ്നി തണ്ടേഴ്സ് ടീമിന്റെ നായകനാണ് വാട്സൻ.