ഇ​ന്ത്യ​ൻ തീ​ര​ത്ത് പു​തി​യ മ​ത്സ്യം; വ​റ്റ കു​ടും​ബ​ത്തി​ലെ അ​ഞ്ചാ​മ​ൻ ക്വീ​ൻ​ഫി​ഷ്; മത്സ്യത്തൊഴിലാളികൾക്കിടയിൽ ഇവന്‍റെ വിളിപ്പേര് ഇങ്ങനെ…

 

കൊ​ച്ചി: ഇ​ന്ത്യ​യു​ടെ സ​മു​ദ്ര​മ​ത്സ്യ സ​മ്പ​ത്തി​ലേ​ക്കു പു​തി​യ ഒ​രു മ​ത്സ്യം കൂ​ടി. വ​റ്റ കു​ടും​ബ​ത്തി​ല്‍​പെ​ട്ട പു​തി​യ മീ​നി​നെ കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​നം (സി​എം​എ​ഫ്ആ​ര്‍​ഐ) ക​ണ്ടെ​ത്തി.

വ​റ്റ​ക​ളി​ല്‍ ത​ന്നെ​യു​ള്ള ക്വീ​ന്‍​ഫി​ഷ് വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന ഈ ​മീ​നി​നെ ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് പു​തി​യ മ​ത്സ്യ​മാ​ണെ​ന്നു സി​എം​എ​ഫ്ആ​ര്‍​ഐ തി​രി​ച്ച​റി​ഞ്ഞ​ത്.

സ്‌​കോം​ബ​റോ​യി​ഡ്‌​സ് പെ​ലാ​ജി​ക്ക​സ എ​ന്നാ​ണ് ഈ ​മീ​നി​നു ഔ​ദ്യോ​ഗി​ക​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ പോ​ള​വ​റ്റ എ​ന്നാ​ണ് ഇ​തി​ന്‍റെ വി​ളി​പ്പേ​ര്.

ഇ​ന്ത്യ​ന്‍ തീ​ര​ങ്ങ​ളി​ല്‍ 60ഓ​ളം വ​റ്റ​യി​ന​ങ്ങ​ളു​ണ്ട്. അ​വ​യി​ല്‍ നാ​ല് ക്വീ​ന്‍​ഫി​ഷു​ക​ളാ​ണ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ഞ്ചാ​മ​ത് ക്വീ​ന്‍​ഫി​ഷാ​ണ് പു​തു​താ​യി ക​ണ്ടെ​ത്തി​യ പോ​ള​വ​റ്റ.

നേ​ര​ത്തെ ഈ ​വി​ഭാ​ത്തി​ല്‍​പെ​ട്ട മൂ​ന്നു​മീ​നു​ക​ള്‍​ക്ക് വം​ശ​നാ​ശം സം​ഭ​വി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ അ​ടു​ത്ത കാ​ല​ത്താ​യി പ​ല മീ​നു​ക​ള്‍​ക്കും വം​ശ​നാ​ശം സം​ഭ​വി​ക്കു​മ്പോ​ള്‍ സ​മു​ദ്ര​ജൈ​വ വൈ​വി​ധ്യ​ത്തി​ന് ശ​ക്തി​പ​ക​രു​ന്ന​താ​ണ് പോ​ള​വ​റ്റ​യു​ടെ ക​ണ്ടെ​ത്ത​ലെ​ന്ന് മീ​നി​നെ ക​ണ്ടെ​ത്താ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ സി​എം​എ​ഫ്ആ​ര്‍​ഐ​യി​ലെ പ്രി​ന്‍​സി​പ്പ​ല്‍ സ​യ​ന്‍റി​സ്റ്റ് ഡോ. ​ഇ.​എം. അ​ബ്ദു​സ്സ​മ​ദ് പ​റ​ഞ്ഞു.

സ​മു​ദ്ര​സ​മ്പ​ത്തി​ന്‍റെ പ​രി​പാ​ല​ന രീ​തി​ക​ളി​ല്‍ കൃ​ത്യ​ത വ​രു​ത്തു​ന്ന​തി​നും സി​എം​എ​ഫ്ആ​ര്‍​ഐ​യു​ടെ പു​തി​യ നേ​ട്ടം സ​ഹാ​യ​ക​ര​മാ​കും.

വി​പ​ണി​യി​ല്‍ കി​ലോ​യ്ക്ക് 250 രു​പ​വ​രെ വി​ല​യു​ണ്ട്. മാം​സ​ള​മാ​യ ശ​രീ​ര​ഘ​ട​ന​യു​ള്ള പോ​ള​വ​റ്റ മ​റ്റ് വ​റ്റ​യി​ന​ങ്ങ​ളെ പോ​ലെ ത​ന്നെ രു​ചി​യൂ​ള്ള മ​ത്സ്യ​മാ​ണ്. ഇ​ന്ത്യ​യു​ടെ കി​ഴ​ക്ക​ന്‍ തീ​ര​ങ്ങ​ളി​ലാ​ണ് ഇ​വ​യെ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്.

Related posts

Leave a Comment