അന്പലപ്പുഴ: നാലു വർഷത്തിനു ശേഷം വട്ടപ്പായിത്ര പാടശേഖരത്ത് വിത്തെറിഞ്ഞു. കഞ്ഞിപ്പാടത്തെ10 ഏക്കറുള്ള ഈ പാടശേഖരത്ത് ഒന്പത് കർഷകരാണുള്ളത്.
കൃഷിച്ചെലവ് വളരെ കൂടുതലായതോടെയാണ് നാല് വർഷം മുന്പ് കൃഷി നിർത്തിയത്. ഇപ്പോൾ സമീപത്തെ കാട്ടുകോണം പാടശേഖര സമിതി പെട്ടിയും പറയും നൽകിയതോടെയാണ് ഇത്തവണ കൃഷിയിറക്കാൻ കർഷകർ തീരുമാനിച്ചത്.
അന്പലപ്പുഴ വടക്ക് കൃഷി ഭവന്റെ സഹായവും കർഷകർക്ക് ലഭിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തംഗം എ.രജിത, പഞ്ചായത്തംഗം സി. പ്രദീപ് എന്നിവർ ചേർന്ന് ആദ്യ വിത്തെറിഞ്ഞു.